വെല്ലിങ്ടണ്‍ : ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍ ജെസി റൈഡര്‍ക്ക് നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ കേസെടുത്തെന്ന് പോലീസ് അറിയിച്ചു.
വെല്ലിങ്ടണില്‍ ക്രൈസ്റ്റ് ചര്‍ച്ചിനു സമീപത്തെ ബാറിനു പുറത്തുവെച്ചാണ് നാലംഗസംഘം റൈഡര്‍ക്കു നേരെ ആക്രമണമഴിച്ചുവിട്ടത്. തലയോട്ടിക്കും ശ്വാസകോശത്തിനും സാരമായി പരിക്കേറ്റ് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച റൈഡറുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമംഗമായ 28 കാരനായ റൈഡര്‍ പുണെ വാറിയേഴ്‌സുമായുള്ള മത്സരത്തിന് തയ്യാറെടുത്തുവരുന്നതിനിടെയാണ് സംഘര്‍ഷം.
മുമ്പ് ന്യൂസീലന്‍ഡ് ടീമില്‍ അംഗമായിരിക്കെ അമിത മദ്യപാനത്തിന്റെ പേരില്‍ റൈഡര്‍ നടപടി നേരിട്ടിരുന്നു. കിവി ടീമംഗമായ ഡഗ് ബ്രേസ്‌വെല്ലിനൊപ്പം ഹോട്ടലില്‍വെച്ച് മദ്യപിച്ച് വഴക്കിട്ടതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ന്യൂസീലന്‍ഡ് ഏകദിനടീമില്‍നിന്നും റൈഡര്‍ ഒഴിവാക്കപ്പെട്ടിരുന്നു.
2008ല്‍ മദ്യപിച്ച് ക്രൈസ്റ്റ് ചര്‍ച്ച് ബാറിന്റെ ജനാലയില്‍ ഇടിച്ച് കൈയ്‌ക്ക് മുറിവേറ്റതിനെത്തുടര്‍ന്ന് മാസങ്ങളോളം കളത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: