ദുബായ്: സ്വദേശിവല്‍കരണ(നിതാഖത്ത്) പരിശോധനകള്‍ ഇന്നു മുതല്‍ കര്‍ശനമാക്കും. ചെറുകിട വ്യാപാരസ്ഥാപനങ്ങളെയാണ് പരിശോധന കൂടുതല്‍ ബാധിക്കുക.
കൂടാതെ മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഗ്രോസറി ഷോപ്പുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയെ പരിശോധന ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മലയാളികള്‍ അധികമായുള്ള ജിദ്ദയിലെ ഷറഫിയ, ദമാം, ബുറൈദ എന്നിവിടങ്ങളിലെ കച്ചവടസ്ഥാപനങ്ങളില്‍ മാന്ദ്യം പ്രകടമായിത്തുടങ്ങി.
പരിശോധനയുടെ പശ്ചാത്തലത്തില്‍ ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികള്‍. എന്നാല്‍, നിതാഖത്ത് സംബന്ധിച്ച പരിശോധനയില്‍ ആശങ്ക വേണ്ടെന്ന് ജിദ്ദയിലെ ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന് സി.ബി.ജോര്‍ജ് അറിയിച്ചു.
നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ സമൂഹത്തെ ബാധിക്കാതിരിക്കാന്‍ സൗദി അധികൃതരുമായി ബന്ധപ്പെടും. സ്പോണ്സര്ക്ക് കീഴിലല്ലാതെ ജോലിചെയ്യുന്നവര്ക്കായുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പിടികൂടുന്ന ആളുകളെ പീഡനത്തിനിരയാകാതെ നാട്ടിലെത്തിക്കുന്നതിന് എംബസി എല്ലാ വിധ സഹായങ്ങളും ചെയ്യുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.
കച്ചവടസ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് പുറമെ ഫ്രീ വിസയ്ക്കെതിരെ നിലപാടുകള്‍ കര്‍ശനമാക്കിയതും പ്രവാസികള്‍ക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: