കോഴിക്കോട്: വയനാട്ടില്‍ കടുവയെ വെടിവെച്ച് കൊന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു.
കടുവയെ കൊല്ലേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി എടുക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചത്.
കടുവയെ വെടിവെക്കാന്‍ ഉത്തരവിട്ട വയനാട് ജില്ലാ കളക്ടറും കടുവാ തെരച്ചിലിന് നേതൃത്വം നല്കിയ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരുമാണ് ഇതോടെ പ്രതിക്കൂട്ടിലാവുന്നത്.
സംഭവത്തിലെ മാധ്യമങ്ങളുടെ സമീപനവും രാഷ്ട്രീയ ഇടപെടലും സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനും ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ശുപാര്‍ശ ചെയ്തു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നായിരുന്നു വയനാട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ വെടിവെച്ചു കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: