ഡര്ബന്: പ്രധാനമന്ത്രി മന്മോഹന് സിംഗും ചൈനീസ് പ്രസിഡന്റ് സി ജിന്പിങ്ങും കൂടിക്കാഴ്ച്ച നടത്തി. ബ്രഹ്മപുത്ര നദിയുടെ കുറുകെ മൂന്ന് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതായിരുന്നു കൂടിക്കാഴ്ച്ചയില്‍ പ്രധാന ചര്‍ച്ചാ വിഷയം.ഡര്‍ബനില്‍ ബ്രികസ് ഉച്ചകോടിക്കിടെയായിരുന്നു ഇരുവരും കണ്ടത്. സി ജിന്‍പിംങ്ങ് അധികാരമേറ്റേടുത്ത ശേഷം ഇരുനേതാക്കളും നടത്തുന്ന ആദ്യകൂടിക്കാഴ്ച്ചയായിരുന്നു ഇത്.
ഇരുപത്തിയഞ്ചു മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ ജലക്ഷാമവും പരാമര്‍ശിക്കപ്പെട്ടു. ചൈനയിലെ പുതിയ നേതൃത്വവുമായി കൂടുതല്‍ മെച്ചപ്പെട്ട ചര്‍ച്ചകളും ആശയവിനിമയവും നടത്താനാകുമെന്ന് താന്‍ കരുതുന്നതായി സി ജിന്പിങ്ങും പ്രധാനമന്ത്രി മന്മോഹസിംഗിനെ അറിയിച്ചു.ചൈനയും ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിന് നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രധാനമന്ത്രി മന്മോഹന് സിംഗിനെ ചൈനയുടെ സുഹൃത്തായാണ് താന്‍ കാണുന്നതെന്നും സി ജിന്‍പിങ്ങ് വ്യക്തമാക്കി.
നേരത്തെ ഉച്ചകോടിയുടെ ഭാഗമായി ഇരുവരും അനൗദ്യോഗിക കൂടിക്കാഴ്ച്ച നടത്തിയിരുന്നു.ബ്രികസ് രാജ്യങ്ങളുടെ സഹകരണം ആഗോളസമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കു വഴിവയ്ക്കുമെന്നും പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. ബ്രസീല്‍ ,റഷ്യ, ഇന്ത്യ, ചൈന,ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങള്‍. സഹകരണത്തിന്റെ പുതിയ സാധ്യതകള്‍ തുറന്നിടുകയാണ് ബ്രിക്സ് വികസന ബങ്കെന്ന്മ് മന്മോഹന് സിംഗ് ചൂണ്ടികാട്ടി. ഇന്ത്യയിലെ ജലത്തിന്റെ ഒഴുക്കിനെ ബാധിക്കുന്ന പദ്ധതിയാണിതെന്ന് ഇന്ത്യ വ്യക്തമാക്കി.എന്നാല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട പദ്ധതിയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പല പ്രശ്നങ്ങളെ കുറിച്ചും അവര്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, ദക്ഷിണ ചൈനയുടെ പ്രശ്നങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ചചെയ്തെങ്കിലും വ്യാവസാസിയകവിഷയങ്ങളും അതിര്‍ത്തി പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. മുന്‍നേതാക്കളായ ഹ്യൂ ജിന്റാവോ, വെന്‍ ജിയാബാ എന്നിവരുമായി നല്ല ബന്ധമാണ് പ്രധാനമന്ത്രി മന്മോഹന് സിംഗ് പുലര്‍ത്തി കൊണ്ട് വരുന്നത്. ചൈനയുമായി ശക്തമായ ബന്ധം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാന്‍ മന്മോഹന് സിംഗ് ആഗ്രഹിക്കുന്നു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിന് ജിന്‍പിങ്ങ് അഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അതിര്‍ത്തി പ്രശ്നം സങ്കീര്മാണെങ്കിലും സൗഹ്യദവും സമാധാനവും നിലനിര്‍ത്തുകയാണ് വേണ്ടതെന്ന് സി ജിന്‍പിംങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: