ജോഹന്ന്നാസ്ബാര്ഗ്: മുന്‍ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദക്ഷിണ ആഫ്രിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.ആഴ്ച്ചകള്‍ക്ക് മുന്‍പാണ് പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പതിവ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ശ്വാസകോശത്തില്‍ അണുബാധമൂലം വീണ്ടും അദ്ദേഹം ചികിത്സ തേടിയത്.പ്രശസ്തരായ ഡോക്ടര്‍മാരുടെ പരിപാലനത്തിലാണ് അദേഹമെന്നും ദക്ഷിണ ആഫ്രീക്കന്‍ അധിക്യതര്‍ പറഞ്ഞു.94 വയസ്സുള്ള മണ്ടേലയെ ഈ മാസം ആദ്യം ആരോഗ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഡിസംബറില്‍ കരളിലെ കല്ല് നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയക്കു ശേഷം ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് മൂന്ന് ആഴ്ച്ചയോളം മണ്ടേല ആശുപത്രിയിലായിരുന്നു.ദക്ഷിണ ആഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ ശക്തമായി പോരാടിയ മഹാനാണ് മണ്ടേലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: