ഹിരോഷിമ: ഹിരോഷിമയില്‍ അണുബോബാക്രമണത്തില് ഇരകളായവരുടെ പുതിയ കണക്ക് പുറത്തുവിട്ടു. ഇതനുസരിച്ച് 557,478 പേരാണ് അണുബോംബാക്രമണത്തിന്റെ ആകെ ഇരകള്‍. മുമ്പ് പുറത്തുവിട്ട കണക്കുകളേക്കാള്‍ 15,000 പേര് കൂടുതലാണിത്. 30 വര്‍ഷത്തിലേറെ ചെലവഴിച്ച് നടത്തിയ അന്വേഷണത്തിന്നൊടുവില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്ത ദശാബ്ദങ്ങളിലുണ്ടായ ജനസംഖ്യാപരമായ വ്യതിയാനം കേന്ദ്രീകരിച്ചായിരുന്നു പഠനം. 2011 വരെയുള്ള ചരിത്രരേഖകളും പഠനത്തിന് അടിസ്ഥാനമാക്കി. കൂടാതെ വിവിധ ആശുപത്രികളിലെ ചികിത്സാ രേഖകള്‍ ഉള്‍പ്പെടെയുള്ളവയും പഠനത്തിനായിഉപയോഗിച്ചെന്ന് ഹിരോഷിമ സിറ്റിയിലെ അറ്റോമിക് ബോംബ് സര്‍വൈവേഴ്സ് റിലീഫ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
1945ല്‍ ആക്രമണം നടക്കുമ്പോള്‍ നഗരത്തിലും സമീപനഗരങ്ങളിലുമായി നേരിട്ട് ദുരന്തത്തിന് ഇരകളായവരുടെയും മരിച്ചവരുടെയും കണക്കുകള്‍ റിപ്പോര്‍ട്ടിലുണ്ട്. 277,996 പേര് അണുബോംബാക്രമണത്തില്‍ മരിച്ചെന്നാണ് പുതിയ കണക്ക്, എന്നാല്‍ ഇത് 99 ല്‍ പുറത്തിറക്കിയ കണക്കിനേക്കാള്‍ കുറവാണ്. 280, 959 മരിച്ചെന്നാണ് അന്നത്തെ കണക്കില്‍ പറയുന്നത്. അണുബോംബാക്രമണത്തില്‍ മരിച്ചവരുടെയും നാശനഷ്ടങ്ങളുടെയും കണക്കുകള്‍ പല വിധത്തിലാണ് തയ്യാറാക്കുന്നതെന്നും കമ്പ്യൂട്ടര്‍ സഹായത്തോടെ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണക്ക് പുന:പരിശോധിക്കുമെന്നും റിസേര്‍ച്ച് ഡിവിഷന് ഡയറക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: