കൊല്ലം: പോലീസിന്റെ ഹെല്‍മറ്റ് പരിശോധനയ്ക്കിടയില്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് യുവാവിന്റെ കാലിന് പരിക്കേറ്റു.
ശക്തികുളങ്ങര എമിലി ഹൗസില്‍ അലോഷ്യസിന്റെ മകന് സാജനാ(23)ണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചക്ക് ഒന്നിനോടെ കൊല്ലം ചിന്നക്കടയിലായിരുന്നു സംഭവം. പോലീസ് തള്ളിയിട്ടതാണെന്നും ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തന്നെ മര്‍ദിച്ചുവെന്നും സാജന് പറയുന്നു. സഹോദരനോടൊപ്പം നഗരത്തിലെ ടെക്സ്റ്റൈ ല്സില് നിന്നും വസ്ത്രങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു സാജന്. അവധിക്ക് വന്ന സാജന് അടുത്തയാഴ്ച ഷാര്‍ജയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
എന്നാല്‍ ചിന്നക്കട റൗണ്ടിനുമുന്നേ കൈകാണിച്ചിട്ടും അനുസരിക്കാതെ രക്ഷപെടാനൊരുങ്ങവെ ബൈക്കില്‍ നിന്ന് തെറിച്ചു വീണതാണെന്ന് പോലീസ് പറയുന്നു.അതേസമയം ട്രാഫിക് പോലീസിന്റെ ഹെല്‍മറ്റ് വേട്ടയുടെ ഇരയാണ് സാജനെന്ന് ഇരുചക്ര വാഹനയാത്രക്കാര്‍ ആരോപിക്കുന്നു. ഹെല്‍മറ്റ് വേട്ടയുടെ മറവില്‍ വാഹനയാത്രികരെ പീഡിപ്പിക്കുന്ന സമീപനമാണ് ട്രാഫിക് പോലീസിന്റേതെന്നും കോടതി വിധികള്‍ പോലും മാനിക്കാതെയാണ് ഇവരുടെ പെരുമാറ്റമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: