ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.05 ശതമാനത്തിലെത്തിയതായി ധനകാര്യ മന്ത്രി പ.ചിദംബരം വ്യക്തമാക്കി.
നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്ന ധനക്കമ്മിയുടെ 97.4 ശതമാനത്തോളം വരുമിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 94.6 ശതമാനമായിരുന്നു. ധനക്കമ്മി 5.07 ലക്ഷം കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്. പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 5.21 ലക്ഷം കോടിയിലെത്തുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്. കണ്ട്രോളര് ജനറല്‍ ഓഫ് അക്കൗണ്ട്സ് ആണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.
നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.2 ശതമാനമാക്കുന്നതിനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. 2011-12 സാമ്പത്തിക വര്‍ഷം ഇത് 5.7 ശതമാനമായിരുന്നു. അതേ സമയം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വെരയുള്ള കാലയളവില്‍ അറ്റ നികുതി വരുമാനം 5.7 ട്രില്യണ്‍ രൂപയിലെത്തി. മൊത്തം ചെലവ് 12.2 ട്രില്യണ്‍ രൂപയെന്നാണ് കണക്കാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: