തിരുച്ചിറപ്പള്ളി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ഓളം വിമാനത്താവളങ്ങള്‍ വികസിപ്പിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. അതാത് സംസ്ഥാനങ്ങളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിന് അനുയോജ്യമായ സ്ഥലം ലഭ്യമാകേണ്ടതുണ്ടെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനായ ജി.കെ.ചൗക്യാല് പറഞ്ഞു.
ടിയര്‍-1, ടിയര്‍-2 നഗരങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിമാനത്താവങ്ങള്‍ നിര്‍മിക്കുന്നതിനാണ് കേന്ദ്ര നയം. കൂടാതെ 2020 ഓടെ 450 ഓളം വരുന്ന ജില്ല ആസ്ഥാനങ്ങളിലും വിമാനത്താവളം നിര്‍മ്മിക്കുന്നതിന് പദ്ധതിയുണ്ട്.
വിമാനത്താവളം നിര്‍മിക്കേണ്ട നഗരങ്ങള്‍ കണ്ടെത്തിവരികയാണെന്നും വിവിധ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഇത് സംബന്ധിച്ച അപേക്ഷ സ്വീകരിച്ചുവരികയാണെന്നും ചൗക്യാല് അറിയിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 35 നോണ്‍ മെട്രോ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ 58 വിമാനത്താവളങ്ങള്‍ നവീകരിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 125 വിമാനത്താവളങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പരിപാലിക്കുന്നത്. ഇതില്‍ 10 എണ്ണം മാത്രമേ ലാഭകരമായി പ്രവര്‍ത്തിക്കുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: