തിരുവനന്തപുരം: മനുഷ്യക്കടത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. സിബിഐ അന്വേഷണം നടത്തുന്നതാണ് നല്ലതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിയമോപദേശം തേടുകയായിരുന്നു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐയ്ക്കു വിടാനുള്ള നടപടിക്രമങ്ങള്‍ ആഭ്യന്തര വകുപ്പ് തുടങ്ങി. 2007 മുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി നടന്ന മനുഷ്യക്കടത്തിനെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: