ന്യൂദല്‍ഹി: സൗദി സ്വദേശവല്‍ക്കരണത്തില്‍ മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. രാജ്യത്ത് സ്വദേശിവല്‍ക്കരണ നിയമം നിതാഖത് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതോടെ 5.74 ലക്ഷം മലയാളികളുടെ തൊഴില്‍ പ്രതിസന്ധിയിലായി.
സൗദി അറേബ്യയില്‍ 7 ലക്ഷം ചെറുകിട സ്ഥാപനങ്ങളില്‍ 84 ശതമാനവും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
നിതാഖത് എന്നാല്‍ തരംതിരിക്കല്‍ എന്നാണ് അര്‍ത്ഥം. തൊഴില്‍മേഖലയെ തരംതിരിച്ച് സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്ന നിതാഖത് നിയമം 2011 നവംബറിലാണ് സൗദി സര്‍ക്കാര്‍ ആരംഭിച്ചത്.
വന്‍കിട സ്ഥാപനങ്ങളില്‍ പത്തിലൊന്ന് ജീവനക്കാര്‍ സ്വദേശികളായിരിക്കണമെന്നാണ് വ്യവസ്ഥ. നിയമം പ്രതിസന്ധിയിലാക്കുക 5.74 ലക്ഷം മലയാളികളെയാണെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗള്‍ഫില്‍ യുഎഇ കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാളികളുള്ള രാജ്യമാണ് സൗദി അറേബ്യ. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറെയും.
സ്പോണ്സര്ക്ക് കീഴില്‍ അല്ലാതെ ഫ്രീ വിസയില്‍ ജോലി ചെയ്യുന്നവരും ബിനാമി ബിസിനസ് സംരഭങ്ങള്‍ നടത്തുന്നവരുമായ വിദേശികളെ കണ്ടെത്താനും കര്‍ശന പരിശോധനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: