വെല്ലിംഗ്ടണ്‍: ബാറില്‍വെച്ച് അടിയേറ്റ ന്യൂസിലന്റ് ക്രിക്കറ്റ് താരം ജെസി റൈഡര്‍ ഗുരുതരാവസ്ഥയില്‍. തലയോട്ടിക്കും ശ്വാസകോശത്തിനും പരുക്കേറ്റ റൈഡര്‍ അബോധാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വെല്ലിംഗ്ടണിലെ െ്രെകസ്റ്റ്ചര്‍ച്ചിന് സമീപത്തെ ബാറിനു പുറത്തുവെച്ചാണ് റൈഡറെ നാലംഗ സംഘം ആക്രമിച്ചത്.
ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമംഗമായ ജെസി റൈഡര്‍ ഐപിഎല്ലില്‍ കളിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ആക്രമണം. മുമ്പ് ഹോട്ടലില്‍ വെച്ച് മദ്യപിച്ചതിന് ദക്ഷിണാഫ്രിക്കക്കെക്തിരായ ഏകദിന ടീമില്‍ നിന്ന് റൈഡറെ ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: