ഇന്ന് മീനമാസത്തിലെ അത്തംനാള്‍. ഇന്നലെ നാടുനീങ്ങിയ പി.കെ.എസ്. കുഞ്ഞനിയന് രാജയുടെ നൂറ്റിയൊന്നാം പിറന്നാള്‍ ദിനം 1088 മീനം 9ന് അത്തംനാളിലാണ് കുഞ്ഞനിയന് രാജ പിറന്നുവീണത്. രാവുംപകലും തുല്യമായി വരുന്ന വസന്തകാലത്തിലെ ചന്ദ്രഗ്രഹണദിനം കഴിഞ്ഞയുടനെയാണ് പി.കെ.എസ്. രാജ പിറന്നത്. വളരെ സവിശേഷമായ ഗ്രഹനിലയില്‍ ജനിച്ച ഇദ്ദേഹത്തിന് ചന്ദ്രബലം ഉള്ളതിനാലും ചന്ദ്രകേന്ദ്രത്തില്‍ വ്യാഴമുള്ളതുകൊണ്ടും കേസരിയോഗമുണ്ടെന്ന് ജ്യോതിഷികള്‍ വ്യക്തമാക്കിയിരുന്നു.ഇക്കഴിഞ്ഞ പിറന്നാള്‍ദിനം ആഘോഷപൂര്‍വ്വം കോഴിക്കോട്ടെ പൗരാവലികൊണ്ടാടിയിരുന്നു. കുലീനനും സാത്വികനുമായ പി.കെ.എസ്.രാജ പിറന്നാള്‍ ദിനത്തിലെ ആര്‍ഭാടങ്ങളിലൊന്നും ഭ്രമിച്ചിരുന്നില്ല. എളിമയാര്‍ന്ന ജീവിതശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം.
വിഭജനകാലത്ത് നാട്ടുരാജ്യങ്ങളെ ഏകോപിപ്പിക്കാന്‍ ദേശീയ നേതാക്കള്‍ പരിശ്രമിച്ചപ്പോള്‍ നാട്ടുരാജ്യങ്ങളിലെ ടെലികോം സംവിധാനം ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുകയായിരുന്നു ഇദ്ദേഹം. ജീവിതപാതയില് വഴിവിളക്കായി ഭഗവത്ഗീതയെ സ്വീകരിച്ച പി.കെ.എസ്. രാജ സാത്വികഭാവത്തിന്റെ രാജതേജസ്സായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: