ഗുരുവില്‍ നാം ആദ്യം കാണേണ്ടത് അവിടുന്ന് ശാസ്ത്രരഹസ്യം അറിയുന്നവനാണെന്നാണ്. ലോകം മുഴുവന്‍ ശാസ്ത്രങ്ങള്‍ വായിക്കുന്നു. പക്ഷേ അതെല്ലാം വാക്കുകളാണ്. ബാഹ്യക്രമം പദയോജന, വ്യുല്‍പ്പത്തി, ശബ്ദശാസ്ത്രം – മതത്തിന്റെ ഉണക്കയെല്ലുകള്‍. ഏത് ഗ്രന്ഥത്തിന്റെയും കാലം ഏതെന്ന് കണ്ടുപിടിക്കാന്‍ ഗുരുവിന് കഴിഞ്ഞേക്കാം. പക്ഷേ, പൊരുളിനെ വഹിക്കുന്ന പുറംരൂപങ്ങള് മാത്രമാണ് വാക്കുകള്‍.
വാചാലതയില്‍ ഭ്രമിക്കുകയും മനസ്സിനെ എപ്പോഴും വാക്കുകളുടെ ശക്തിയില്‍ പറയാന്‍ വിടുകയും ചെയ്യുന്നവര്‍ക്ക് (വാക്കിന്റെ) ചേതന നഷ്ടമാകുന്നു. അതുകൊണ്ട് ഗുരുവിന് ശാസ്ത്രങ്ങളുടെ ചേതനയെ അറിയാന്‍ കഴിയണം. വാക്കുകളുടെ കുറുക്കുവഴി ഒരു കൊടുംകാടുപോലെയാണ്; അതില്‍ മനുഷ്യമനസ് തന്നെത്താന്‍ നഷ്ടമാകുന്നു, പുറത്തേക്ക് വഴിയൊന്നും കാണുന്നുമില്ല. പദയോജനയുടെ നാനാരീതികള്‍, സുന്ദരഭാഷ സംസാരിക്കുന്ന നാനാരീതികള്‍, ശാസ്ത്രവാക്യങ്ങളെ വ്യാഖ്യാനിക്കുന്ന നാനാരീതികള്‍ (എല്ലാം) വിദ്വാന്മാരുടെ വിനോദത്തിനുമാത്രം. അവര്‍ പൊരുള്‍ എന്തെന്നറിയുന്നില്ല; തങ്ങളുടെ പഠിപ്പ് പ്രകടിപ്പിക്കാനുള്ള ആഗ്രഹം മാത്രമാണവര്‍ക്കുള്ളത്. – എന്നിട്ട് ലോകം അവരെ പുകഴ്ത്തുകയും പണ്ഡിതന്മാരെന്ന് കാണുകയും ചെയ്യുമല്ലോ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: