കൊച്ചി: ഇടമലയാര്‍ ജലസേചനപദ്ധതി ഭാഗികമായി കമ്മീഷന് ചെയ്യുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ആരംഭിച്ചു. ഇടമലയാര്‍ സീറോ പോയിന്റില്‍നിന്നും ഇടമലയാര്‍ കനാലിലേക്ക് വെള്ളം തുറന്നുവിടുന്നതിന്റെ ഉദ്ഘാടനം അങ്കമാലി എംഎല്‍എ ജോസ് തെറ്റയിലും കോതമംഗലം എംഎല്‍എ വി.ജെ. കുരുവിളയും ചേര്‍ന്ന് നിര്‍വഹിച്ചു.
എറണാകുളം, തൃശൂര്‍ ജില്ലകളിലെ 14394 ഹെക്ടര്‍ പ്രദേശത്തെ ജലസേചന ആവശ്യത്തിനായി 1981 ലാണ് ഇടമലയാര്‍ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. നിര്‍മ്മാണം 31 വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താത്ത സാഹചര്യത്തിലാണിപ്പോള്‍ താല്‍ക്കാലികമായി കമ്മീഷന് ചെയ്യുവാന്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്. ഇടമലയാര്‍ കനാലിലൂടെ മലയാറ്റൂര്‍ മണപ്പാട്ട് ചിറയില്‍ വെള്ളം ചാടിക്കുവാനാണ് ഉദ്ദേശിക്കുന്നത്. മലയാറ്റൂര്‍ പള്ളി തിരുനാള്‍ കാലഘട്ടത്തില്‍ തീര്‍ത്ഥാടകര്‍ക്ക് അത്യാവശ്യത്തിന് വെള്ളം ലഭ്യമാക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു. പ്രോജക്ട് ചീഫ് എഞ്ചിനീയര്‍ എസ്. ജയറാം, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി.എച്ച്. സുരേഷ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ മാത്യു റാഫേല്‍, കെ.വി. ജോളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: