മിയാമി: സാനിയാ മിര്സബെതാനിയ മാറ്റെക് സഖ്യം മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം റൗണ്ടില്‍ ജാര്‍മില ഗാജ്ഡസോവസബിനെ ലിസികി സഖ്യത്തെയാണ് ഇന്തോഅമേരിക്ക സഖ്യം തോല്‍പ്പിച്ചത്.
മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 6-1,3-6,10-7 സ്കോറിനാണ് വിജയം.
ഇതേസമയം പുരുഷ ഡബിള്‍സില്‍ നിന്ന് ഇന്ത്യയുടെ രോഹണ്‍ ബൊപ്പണ്ണരാജീവ് രാം സഖ്യം പുറത്തായി. രണ്ടാം റൗണ്ടില്‍ രണ്ടാം സീഡ് താരങ്ങളായ മാര്‍സെല്‍ ഗ്രനെല്ലോഴ്സ്മാര്ക് ലോപെസ് സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. സ്കോര്‍: 6-4,7-6.
നേരത്തെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനോട് തോറ്റ് പുരുഷ സിംഗിള്‍സില്‍ നിന്ന് ഇന്ത്യയുടെ സോദ് ദേവ് വര്മ്മന് പുറത്തായിരുന്നു.
ഇതേസമയം ഡേവിഡ് ഫെഡറര്‍ ജപ്പാന് താരം നിഷികോറിക്കെതിരെയും, ആന്റിമുറെ ആന്ദ്രെ സിപ്പിയെയും തോല്പിച്ച് മിയാമി ഓപ്പണ്‍ ടെന്നീസിന്റെ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: