കോട്ടയം: സംസ്ഥാനത്തെ സ്കൂള്‍ ശാസ്ത്ര അദ്ധ്യാപകരുടെ സംഘടനയായ ഹാബിറ്റാറ്റ് സയന്‍സ് ടീച്ചിംഗ് കമ്മ്യൂണിറ്റിയുടെ നാലാമത് ശാസ്ത്രപ്രചാരക അവാര്‍ഡുകള്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ശാസ്ത്ര പ്രചാരണ രംഗത്ത് മികച്ച പ്രവര്‍ത്തനത്തിനുള്ള ഗോള്‍ഡന്‍ ട്രീ അവാര്‍ഡിന് ഭൗമശാസ്ത്രജ്ഞനായ ഡോ. പി. ഹരിനാരായണന് അര്‍ഹനായി. വിദ്യാര്‍ത്ഥികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും ശാസ്ത്രാഭിരുചി വളര്‍ത്തുന്നതില്‍ മികവ് തെളിയിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള ഗോള്‍ഡന്‍ റൂട്ട് അവാര്‍ഡ് ആലപ്പുഴ പുന്നപ്ര സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അദ്ധ്യാപകനും സംസ്ഥാന സ്കൂള്‍ സയന്‍സ് ക്ലബ്ബ് സെക്രട്ടറിയുമായ റോമിയോ കെ. ജയിംസിന് ലഭിച്ചു.
ശാസ്ത്ര വിദ്യാഭ്യാസത്തിന് മികച്ച പിന്തുണ നല്കുന്ന വ്യക്തികള്‍ക്കുള്ള ഗോള്‍ഡന്‍ ലീഫ് അവാര്‍ഡിന് മുണ്ടക്കയം ബിബി എംടിടിഐ പ്രിന്‍സിപ്പല്‍ ചങ്ങനാശ്ശേരി സ്വദേശി കെ.കേശവന് നമ്പൂതിരി അര്‍ഹനായി. 10001 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഭൗമദിനമായ ഏപ്രില്‍ 22 ന് ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പ്രൊഫ. ജെയിന് ജെ. തേറാട്ടില്‍, വി.ജി. മണിപ്പിള്ള, ശശി ബി. മറ്റം എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഹാബിറ്റാറ്റ് സംസ്ഥാന പ്രസിഡന്റ് ബാബു ടി. ജോണ്‍, സെക്രട്ടറി എന്‍.ജെ. ജയിംസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: