Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇംഗ്ലണ്ടിന്‌ ആവേശകരമായ സമനില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2013, 09:24 pm IST
in Cricket

ഓക്ലാന്റ്‌: ന്യൂസിലാന്റിനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‌ വിജയത്തിന്‌ തുല്യമായ സമനില. അപരാജിത സെഞ്ചുറിയുമായി പുറത്താകാതെ നിന്ന മാറ്റ്‌ പ്രയറാണ്‌ (110) ജയത്തിനിടയില്‍ ന്യൂസിലാന്റിന്‌ മുന്നില്‍ വിലങ്ങുതടിയായത്‌. അവസാന ദിവസമായ ഇന്ന്‌ വിജയത്തിനായി ആറ്‌ വിക്കറ്റാണ്‌ ന്യൂസിലന്‍ഡിന്‌ നേടേണ്ടിയിരുന്നത്‌. എന്നാല്‍ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്താനേ ന്യൂസിലാന്റിന്‌ കഴിഞ്ഞുള്ളൂ.
ആദ്യം അര്‍ദ്ധസെഞ്ച്വറിയുമായി ഇയാന്‍ ബെല്ലും (75) പിന്നീട്‌ ജോ റൂട്ടും (29) ഇംഗ്ലണ്ടിനു വേണ്ടി പൊരുതി. പിന്നീടാണ്‌ മാറ്റ്‌ പ്രയറിന്റെ ഉജ്ജ്വല ഇന്നിംഗ്സ്‌ പിറന്നത്‌. സ്റ്റുവര്‍ട്ട്‌ ബ്രോഡിനെ കൂട്ടുപിടിച്ച്‌ പ്രയര്‍ ഇംഗ്ലണ്ടിന്‌ വേണ്ടി പൊരുതിയപ്പോള്‍ ന്യൂസിലന്‍ഡ്‌ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും അവസാന വിക്കറ്റ്‌ വീഴ്‌ത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ (ചുരുക്കത്തില്‍): ന്യൂസിലാന്റ്‌ 443, 241/6. ഇംഗ്ലണ്ട്‌: 204, 315/9.

നാലിന്‌ 90 എന്ന നിലയില്‍ അവസാനദിവസംരണ്ടാം ഇന്നിംഗ്സ്‌ പുനരാരംഭിച്ച ഇംഗ്ലണ്ടിന്‌ വേണ്ടി ഇയാന്‍ ബെല്ലും ജോ റൂട്ടും ചേര്‍ന്ന്‌ മികച്ച പ്രകടനം നടത്തി. എന്നാല്‍ സ്കോര്‍ 150-ല്‍ എത്തിയപ്പോള്‍ 29 റണ്‍സെടുത്ത ജോ റൂട്ടിനെ ബൗള്‍ട്ട്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയതോടെ ന്യൂസിലാന്റ്‌ വീണ്ടും വിജയം മണത്തു. ഒമ്പത്‌ റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇംഗ്ലണ്ടിന്റെ ആറാം വിക്കറ്റും നിലംപതിച്ചു. ആറ്‌ റണ്‍സെടുത്ത ബെയര്‍സ്റ്റോവിനെ സൗത്തിയുടെ പന്തില്‍ ടെയ്‌ലര്‍ പിടികൂടി. പിന്നീട്‌ ബെല്ലിന്‌ കൂട്ടായെത്തിയ പ്രയര്‍ തുടക്കം മുതല്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നു. എന്നാല്‍ സ്കോര്‍ 237-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും നിലംപതിച്ചു. 271 പന്തുകള്‍ നേരിട്ട്‌ 75 റണ്‍സ്‌ നേടിയ ബെല്ലാണ്‌ മടങ്ങിയത്‌. വാഗ്നറുടെ പന്തില്‍ സൗത്തിക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ ബെല്‍ മടങ്ങിയത്‌. ഇതോടെ ഇംഗ്ലണ്ട്‌ വീണ്ടും പരാജയത്തെ തുറിച്ചുനോക്കി. കളി അവസാനിക്കാന്‍ 32.3 ഓവര്‍ ബാക്കിനില്‍ക്കേ ന്യൂസിലാന്റിന്‌ വിജയിക്കാന്‍ മൂന്ന്‌ ഇംഗ്ലീഷ്‌ വിക്കറ്റുകള്‍ കൂടി വീഴ്‌ത്തിയാല്‍ മതിയായിരുന്നു. എന്നാല്‍ ബ്രോഡിനെ കൂട്ടുപിടിച്ച്‌ പ്രയര്‍ കത്തിക്കയറുന്നതാണ്‌ പിന്നീട്‌ സ്റ്റേഡിയത്തില്‍ കണ്ടത്‌. കൂടുതല്‍ സമയവും സ്ട്രൈക്ക്‌ എടുത്ത്‌ കളിച്ച പ്രയറാണ്‌ ന്യൂസിലാന്റിന്റെ വിജയത്തിന്‌ വിലങ്ങുതടിയായത്‌. ഒപ്പം ബ്രോഡിന്റെ മികച്ച പിന്തുണയും. സ്കോര്‍ 139.3 ഓവറില്‍ 304-ല്‍ എത്തിയപ്പോള്‍ ന്യൂസിലാന്റ്‌ താരങ്ങളെ വീണ്ടും ആവേശത്തിലാഴ്‌ത്തി ഇംഗ്ലണ്ടിന്റെ എട്ടാം വിക്കറ്റും നിലംപതിച്ചു. 77 പന്തുകള്‍ പ്രതിരോധിച്ച ബ്രോഡ്‌ 7 റണ്‍സെടുത്താണ്‌ മടങ്ങിയത്‌. വില്ല്യംസണിന്റെ പന്തില്‍ ടെയ്‌ലറാണ്‌ ബ്രോഡിനെ പിടികൂടിയത്‌. ഒരു പന്തിന്റെ ഇടവേളക്ക്‌ ശേഷം ആന്‍ഡേഴ്സന്റെ രൂപത്തില്‍ ഒമ്പതാം വിക്കറ്റും ഇംഗ്ലണ്ടിന്‌ നഷ്ടമായതോടെ ന്യൂസിലാന്റ്‌ വീണ്ടും വിജയം സ്വപ്നം കണ്ടു. പിന്നീട്‌ ന്യൂസിലാന്റിന്‌ വിജയിക്കാന്‍ 19 പന്തുകളില്‍ ഒരു വിക്കറ്റ്‌ മാത്രം നേടിയാല്‍ മതിയായിരുന്നു. എന്നാല്‍ അവസാന ബാറ്റ്സ്മാനായ മോണ്ടി പനേസറെ കൂട്ടുപിടിച്ച്‌ സ്ട്രൈക്ക്‌ പ്രയര്‍ ഏറ്റെടുത്തതോടെ ന്യൂസിലാന്റിന്റെ വിജയസ്വപ്നം വിഫലമായി. മോണ്ടി പനേസര്‍ അഞ്ച്‌ പന്തുകള്‍ വിജയകരമായി നേരിട്ടു. നാല്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയ വില്യംസണാണ്‌ കിവീസിന്‌ വേണ്ടി മികച്ച ബൗളിംഗ്‌ പുറത്തെടുത്തത്‌. ടിം സൗത്തിയും വാഗ്നറും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.