അടിമാലി: വിനോദയാത്രയ്ക്ക് വിദ്യാര്‍ഥികളുമായി പോയ ബസ് അപകടത്തില്‍ പെട്ട് എട്ടു പേര് മരിച്ച സംഭവത്തില്‍ ബസ് ഓടിച്ചിരുന്ന തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഷഫീക്കിനെതിരേ പോലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
അപകടത്തില്‍ തലയ്ക്ക് ക്ഷതമേറ്റ ഷഫീഖിനെ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഷഫീഖ്. ഷഫീഖിന് ഡ്രൈവിംഗില്‍ മതിയായ പരിചയമുണ്ടായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് മറ്റുള്ളവരില്‍ നിന്നും വിവരം ശേഖരിക്കുന്നുണ്ട്. അടിമാലി സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. വാഹനവും ഇവര്‍ പരിശോധിച്ചു.
ബസിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: