ലണ്ടന്‍: ബ്രസീല്‍ ലോകകപ്പ് ലക്ഷ്യമാക്കി ഇന്ന് യൂറോപ്പില്‍ യോഗ്യതാ മത്സരങ്ങള്‍. ലോക ഫുട്ബോളിലെ കരുത്തരായ ഫ്രാന്‍സ്, ഇംഗ്ലണ്ട്, നെതര്‍ലന്റ്സ്, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം ഇന്നത്തെ യോഗ്യതാ റൗണ്ട് പോരാട്ടത്തിനിറങ്ങുന്നു. നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിനും മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും തമ്മിലാണ് ഇന്നത്തെ ശ്രദ്ധേയമായ യോഗ്യതാ പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി 17 യോഗ്യതാ മത്സരങ്ങള്‍ക്കാണ് ഇന്ന് അരങ്ങുണരുന്നത്.
ഗ്രൂപ്പ് എയില്‍ സെര്‍ബിയ സ്കോട്ട്ലന്റുമായും ബെല്‍ജിയം മാസിഡോണിയയുമായും വെയ്ല്‍സ് ക്രൊയേഷ്യയുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയില്‍ ഇറ്റലിക്ക് ദുര്‍ബലരായ മാള്‍ട്ടയാണ് എതിരാളികള്‍. കഴിഞ്ഞ ദിവസം ബ്രസീലിനെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇറ്റലി ഇന്ന് മാള്‍ട്ടക്കെതിരെ ഉജ്ജ്വല വിജയം ലക്ഷ്യമാക്കി ഇറങ്ങുന്നത്. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ അര്‍മേനിയ ചെക്ക് റിപ്പബ്ലിക്കുമായും ഡെന്മാര്ക്ക് ബള്ഗേറിയയുമായും ഏറ്റുമുട്ടും.
ഗ്രൂപ്പ് സിയില്‍ മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്ക് കസാക്കിസ്ഥാനാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ അയര്‍ലന്റ് ആസ്ട്രിയയുമായും ഏറ്റുമുട്ടും.
ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്റ്സ് റുമാനിയയുമായും തുര്‍ക്കി ഹംഗറിയുമായും എസ്റ്റോണിയ അന്ഡോറയുമായും ഏറ്റുമുട്ടും.
ഗ്രൂപ്പ് എഫില്‍ മൂന്നാം സ്ഥാനത്തുള്ള പോര്‍ച്ചുഗലിന് ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാലേ യോഗ്യതക്കുള്ള സാധ്യത നിലനിര്‍ത്താന്‍ കഴിയൂ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഇസ്രയേലുമായി സമനില പാലിച്ചിരുന്നു. ഇന്നത്തെ മത്സരത്തില്‍ പോര്‍ച്ചുഗലിന് അസര്‍ബെയ്ജാനാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ വടക്കന്‍ അയര്‍ലന്റ് ഇസ്രയേലുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് എച്ചില് ഇംഗ്ലണ്ട് മോണ്ടനെഗ്രോയുമായും പോളണ്ട് സാന്‍ മരിനോയുമായും ഉക്രെയിന് മോള്‍ഡോവയുമായും ഏറ്റുമുട്ടും.
ഗ്രൂപ്പ് ഐയിലാണ് സൂപ്പര്‍ പോരാട്ടം അരങ്ങേറുന്നത്. മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സും നിലവിലെ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
ഇന്നത്തെ മത്സരത്തില്‍ ഫ്രാന്‍സ് ജയിക്കുകയോ സമനിലയിലാകുകയോ ചെയ്താല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ കഴിയും. മറിച്ച് സ്പെയിനിന് വിജയിക്കുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: