പാരീസ്: ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹ വിരുദ്ധ പ്രക്ഷോഭത്തിന്റെ അവസാന ഘട്ടത്തില്‍ തെരുവുയുദ്ധം. പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതിചെയ്യുന്ന ചാമ്പ്സ് ഇലീസില് ആയിരക്കണക്കിനുപേര്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രക്ഷോഭകാരികള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് പ്രതിഷേധ കാരണം. ഇതു സംബന്ധിച്ച ബില്ലിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ അധോസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ബില്‍ അടുത്തമാസം സെനറ്റിന്റെ പരിധിയില്‍ വരും.
പ്രസിഡന്റ് ഫ്രാന്‍കോയിസ് ഒളാന്റെയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാണ് അധോസഭയിലും സെനറ്റിലും ഭൂരിപക്ഷം.
അതിനാല്‍ത്തന്നെ ബില്‍ പാസായേക്കുമെന്ന് സ്വവര്‍ഗ വിവാഹ വിരുദ്ധര്‍ ആശങ്കപ്പെടുന്നു. അതേസമയം, സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവരുടെ എണ്ണം ഫ്രാന്‍സില്‍ കുറഞ്ഞുവരുന്നതായാണു പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: