മരട്: മരട് നഗരസഭ 44.78 കോടിരൂപ ചെലവുപ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. 46 കോടിയില്‍ പരം രൂപ വരവും, 1.21 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് കൗണ്‍സില്‍യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അജിതാ നന്ദകുമാറാണ് അവതരിപ്പിച്ചത്.
വെള്ളക്കെട്ട് നിര്‍മ്മാര്‍ജ്ജനം, കാന, റോഡ് എന്നിവക്കായി 2.30 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഷോപ്പിംഗ് കോംപ്ലാക്സ് (2കോടി) മിനിസ്റ്റേഡിയം (1കോടി). വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ (1.5 കോടി) മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് (40 ലക്ഷം) വൈദ്യുതി അനുബന്ധ ജോലികള്‍ (40 ലക്ഷം) മാലിന്യ സംസ്കരണം (35 ലക്ഷം) കുടിവെള്ളം (25 ലക്ഷം) തോടുകള്‍ വൃത്തിയാക്കല്‍ (25 ലക്ഷം) പട്ടികജാതി വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യവികസനം (1.5 കോടി) തുടങ്ങിയവയാണ് പ്രധാന ബജറ്റ് വകയിരുത്തലുകള്‍.
നഗരസഭ 2013-14 വര്‍ഷത്തേക്ക് അവതരിപ്പിച്ച മൂന്നാം ബജറ്റ് വികസനോമുഖവും ജനോപകാര പ്രദവുമാണെന്ന് ബജറ്റ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍ അവകാശപ്പെട്ടു. എന്നാല്‍ നഗരസഭയില്‍ അവതരിപ്പിച്ച പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് മുന്‍വര്‍ഷത്തെ തനിയാവര്‍ത്തനം മാത്രമാണെന്ന് സിപിഎം ഉള്‍പ്പടെയുള്ള കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മുന്‍ വര്‍ഷം വിഭാവനം ചെയ്ത പലപദ്ധതികളും നടപ്പിലാക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടിയുടെ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: