ന്യൂദല്‍ഹി: ലോകത്തെ പ്രമുഖ ശീതളപാനീയ നിര്‍മാതാക്കളായ കൊക്കക്കോളയും പെപ്സിയും വില ഉയര്‍ത്തിക്കൊണ്ട് പുതിയൊരു മത്സരത്തിന് തുടക്കമിടുന്നു. വേനല്‍ക്കാലം തുടങ്ങിയതിനാല്‍ എത്രവില കൊടുത്തും ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാകുമെന്ന് ബിവറേജ് നിര്‍മാതാക്കള്‍ക്ക് അറിയാം. ഇത് മുന്‍നിര്‍ത്തി ലാഭം വര്‍ധിപ്പിക്കുന്നതിനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.
കൊക്കക്കോളയുടെ ചില ഉത്പന്നങ്ങള്‍ക്ക് മൂന്ന് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ വര്‍ധനവാണ് കഴിഞ്ഞ മാസം വരുത്തിയത്. മൗണ്ടന്‍ ഡ്യൂ, നിംബൂസ്, സ്ലൈസ് എന്നിവയുടെ നിര്‍മാതാക്കളായ പെപ്സിയും ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇതിന് സമാനമായ വര്‍ധനവാണ് വരുത്തിയത്. ഉത്പാദന ചെലവ്, പണപ്പെരുപ്പം, ഉപഭോക്താക്കളുടെ ആവശ്യം, വിപണിയിലെ വ്യതിയാനങ്ങള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് വില നിശ്ചയിക്കുന്നതെന്ന് പെപ്സിയുടെ ഇന്ത്യന്‍ വക്താവ് അറിയിച്ചു. പായ്ക്കറ്റുകളുടെ വലിപ്പം വര്‍ധിപ്പിച്ച് ആകര്‍ഷകമായ വിലയിലാണ് കൊക്കകോളയുടെ ലിംക, ഫാന്റ, സ്പ്രൈറ്റ്, തംസ് അപ് എന്നീ ഉത്പന്നങ്ങള്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: