മുംബൈ: അമിത വേഗത്തില്‍ വാഹനം ഓടിച്ചു ഫുട്പാത്തില്‍ കിടന്നുറങ്ങിയ ആളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബോളിവുഡ് താരം സല്മാന് ഖാന് കോടതിയില്‍ ഹാജരായില്ല. സല്‍മാന്റെ അസാന്നിധ്യത്തില്‍ കേസ് പരിഗണിക്കുന്നത് ഏപ്രില്‍ എട്ടിലേക്കു ബാന്ദ്ര സെഷന്‍സ് കോടതി മാറ്റി.
കേസിനെക്കുറിച്ചു പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സല്‍മാന്റെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണു കോടതി നടപടി. 2002 സെപ്റ്റംബര്‍ 28നു നടന്ന സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മദ്യപിച്ചു വാഹനമോടിച്ചതിനാണു സല്‍മാനെതിരേ ആദ്യമെടുത്ത കേസ് പിന്നീടു മനഃപൂര്‍വ്വമല്ലാത്ത നരഹത്യയായി മാറ്റി.
കുറ്റം തെളിഞ്ഞാല്‍ പത്തു വര്‍ഷം വരെ തടവുശിക്ഷ സല്‍മാനു ലഭിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: