ലണ്ടന്‍: ഇറ്റലിയുമായുള്ള അങ്കത്തിന് പിന്നാലെ ബ്രസീലിന് ഇന്ന് മറ്റൊരു സൗഹൃദപ്പോരാട്ടം. ഇത്തവണ മഞ്ഞക്കിളികള്ക്കു മുന്നില്‍വരുന്നത് റഷ്യന്‍പട. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ തട്ടകമായ സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജാണ് കളിത്തട്ട്.
ലോകകപ്പിനു മുന്നോടിയായി പരിശീലക സ്ഥാനത്തെത്തിയ ലൂയീസ് സ്കൊളാരിക്ക് ഇതുവരെ വിജയ മധുരം നല്കാന് കാനറികള്ക്കായിട്ടില്ല. സൗഹൃദമത്സരങ്ങളില്‍ ഇംഗ്ലണ്ടിനോട് 2-1നു പരാജയപ്പെട്ട അവര്‍ ഇറ്റലിയോട് സമനില വഴങ്ങുകയും ചെയ്തു. ഫെഡ്, ഹള്‍ക്ക്, നെയ്മര്‍, കാക തുടങ്ങിയ പ്രതിഭകള്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ബ്രസീല്‍ വിജയപാതയില്‍ തിരിച്ചെത്തും. മറുവശത്ത് സമീപകാലത്തായി ഏറെ മികവുകാട്ടാന്‍ കഴിഞ്ഞ സംഘമാണ് റഷ്യയുടേത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇസ്രയേലിനെയും (4-0) പോര്‍ച്ചുഗലിനെയും (1-0) അസര്ബൈജാനെയുമൊക്കെ (1-0) മറിച്ചിട്ട് റഷ്യ കരുത്തുകാട്ടി. അവസാനം കളിച്ച സൗഹൃദമത്സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഐസ്ലന്റിനെയും അവര്‍ കീഴടക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: