ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയായി ജസ്റ്റിസ് മിര്‍ ഹസര്‍ ഖാന് ഖോസോയെ നിയമിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ജസ്റ്റിസ് ഫക്രുദ്ദീന്‍ ജി. ഇബ്രാഹിം ആണ് ഇക്കാര്യം അറിയിച്ചത്. നാലു പ്രവിശ്യമേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.
മേയ് 11 നാണ് പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ രാജ്യം ഭരിക്കുകയാണ് കാവല്‍ മന്ത്രിസഭയുടെ ചുമതല. മാര്‍ച്ച് 16നാണ് പാക്കിസ്ഥാനില്‍ നിലവിലെ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയായത്. കാലവധി കഴിഞ്ഞെങ്കിലും കാവല്‍ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ അനിശ്ചിതമായി തുടരുകയായിരുന്നു.
പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. പാക്കിസ്ഥാന് സ്വതന്ത്ര്യമായതിന് ശേഷം കൂടുതല്‍ സമയവും ഭരിച്ചിരുന്നത് പട്ടാളമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: