തിരുവനന്തപുരം: നിഖില്‍ കുമാര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11.30ന് രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സത്യേന്ദ്രനാരായണ് സിന്‍ഹയുടെയും മുന്‍ എം.പി കിശോരി സിന്‍ഹയുടെയും മകനാണ് നിഖില്‍കുമാര്‍. 2009 ഒക്ടോബര്‍ മുതല്‍ നാഗാലാന്‍ഡ് ഗവര്‍ണറായി സേവനം അനുഷ്ഠിച്ചുവരികയാണ്.
മുന്‍ ഐ .പി.എസ് ഉദ്യോഗസ്ഥന് കൂടിയായ നിഖില്‍ കുമാര്‍ ദല്‍ഹി പോലീസ് കമ്മീഷണറായും എന്‍.എസ്.ജി.യുടെ ഡയറക്ടര്‍ ജനറലായും സേവനം ചെയ്തിട്ടുണ്ട്. 2004-2009 കാലയളവില്‍ ബിഹാറിലെ ഔറംഗാബാദില്‍നിന്നുള്ള എം.പി.യുമായിരുന്നു.
1963 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ നിഖില്‍ കുമാര്‍ 2001-ലാണ് സര്‍വീസില്‍ നിന്നു വിരമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: