കൊല്ലം: ഭരണ കാര്യങ്ങളില്‍ ഇ-ഡിസ്ട്രിക്ട് സമ്പ്രദായം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ഇ-ഡിസ്ട്രിക്ട് സംവിധാനം ജില്ലാകളക്ട്രേറ്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ അടിസ്ഥാന അവകാശങ്ങളായ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നവര്‍ക്ക് ഇ-ഡിസ്ട്രിക്ടിന്റെ സംവിധാനം ആശ്വാസപ്രദമാണ്.
സംസ്ഥാനത്ത് 18 ലക്ഷം പേര് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഇ-ഡിസ്ട്രിക്ട് സംവിധാനം വഴി വാങ്ങിക്കഴിഞ്ഞു. മാറിവരുന്ന സര്‍ക്കാരുകള്‍ നാലായിരം കോടി രൂപയാണ് കംപ്യൂട്ടര്വത്ക്കരണത്തിനായി ചെലവഴിച്ചത്. എന്നാല്‍ അതിന്റെ പ്രയോജനം സാധാരണക്കാരിലെത്തി തുടങ്ങുന്നത് ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെയാണ്.
ആധാര്‍ പദ്ധതി ഇത്തരത്തില്‍ ഏറെ മാറ്റം കൊണ്ടുവരുന്ന പദ്ധതിയാണ്. സര്‍ക്കാര്‍ നല്കുന്ന സേവനങ്ങള്‍ സമയബന്ധിതമായി യഥാര്‍ഥ ഉപഭോക്താവിന് ലഭ്യമാക്കാന്‍ സാധിക്കും. 2.8 കോടി പേര് സംസ്ഥാനത്ത് ആധാര്‍ രജിസ്ട്രേഷന് നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ പി.ജി. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന് ലാപ്ടോപ്പ് വിതരണവും ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ വിതരണവും നിര്‍വഹിച്ചു. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജീദേവി, ഫിനാന്‍സ് ഓഫീസര്‍ കെ. സോമനാഥന്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ വി.കെ. സതീഷ്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുള്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി കളക്ടര്‍ കെ.ടി. വര്‍ഗീസ് പണിക്കര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എം. തോമസ്കുട്ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: