ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് താലിബാന്റെ വധഭീഷണി. അടുത്ത് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയെ നയിക്കുന്നതിനായി മുഷാറഫ് പാക്കിസ്ഥാനില്‍ മടങ്ങിയെത്തുമെന്ന് വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഭീകരരുടെ ഭീഷണി. ആക്രമണത്തിന് ചാവേറുകളെ നിയോഗിക്കുമെന്നാണ് പാക് താലിബാന് വ്യക്തമാക്കിയത്. തെഹ്രിക്-ഇ-താലിബാന് എന്ന സംഘടന പുറത്തുവിട്ട വീഡിയോയില്‍ മുഷാറഫിന്റെ വരവ് കാത്തിരിക്കുകയാണെന്നാണ് ഭീകരര്‍ സൂചിപ്പിച്ചത്.
തങ്ങളുടെ പ്രധാന ലക്ഷ്യം മുഷാറഫാണെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കിയ ടേപ്പില്‍ പറയുന്നുണ്ട്. താലിബാന് മുന്നില്‍ കീഴടങ്ങാനും മുഷാറഫിനോട് വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.
മുമ്പ് മുഷാറഫിനെതിരെ വധശ്രമം ഉണ്ടായിട്ടുണ്ട്. ഇതിലെ പ്രധാന പ്രതിയായ അഡ്നാന് റഷീദിന്റെ നേതൃത്വത്തിലാണ് ചാവേറുകള്‍ തയ്യാറെടുക്കുന്നത്. ജയിലിലായിരുന്ന റഷീദ് ഒരു വര്‍ഷം മുമ്പാണ് രക്ഷപ്പെട്ടത്. റഷീദ് ഒരു സംഘത്തിന് പരിശീലനം നല്‍കുന്നതും വീഡിയോയിലുണ്ട്. മുഷാറഫിനെതിരെ നിരവധി ആക്രമണ പദ്ധതികള്‍ ഭീകരര്‍ തയ്യാറാക്കിയിരുന്നു. ഇതിന് പിന്നില്‍ അഡ്നാന് റഷീദാണെന്നാണ് കരുതുന്നത്. 2007 ല്‍ ലാല്‍ മസ്ജിദ് റെയ്ഡ് ചെയ്യാന്‍ മുഷാറഫ് ഉത്തരവിട്ടതോടെ മുഷാറഫ് ഭീകരര്‍ക്ക് അപ്രിയനാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: