ലോസ് ഏഞ്ചല്‍സ്: ഭാര്യയെ കൊല ചെയ്ത് പാകം ചെയ്തതായി കുറ്റസമ്മതം നടത്തിയ പ്രതി ശിക്ഷ വിധിച്ചതിന് ശേഷം മൊഴിമാറ്റി. കാലിഫോര്‍ണിയയിലെ ഒരു റസ്റ്റോറന്റിലെ പ്രധാനപാചകക്കാരനെയാണ് ഭാര്യയെ കൊലപ്പെടുത്തിയതിന് കോടതി 15 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചത്. എന്നാല്‍ വിധി പ്രസ്താവനക്ക് ശേഷം കോടതിയില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഭാര്യയെ താന്‍ കോന്നിട്ടില്ലെന്നും അന്വേഷണോദ്യോഗസ്ഥരോട് ഒരു കഥ പറയുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പ്രതിയായ ഡേവിഡ് വെയിന്‍സിന്റെ പ്രതികരണം. ജഡ്ജിയോടായിരുന്നു ഇയാളുടെ തുറന്നുപറച്ചില്‍.
ഭാര്യയെ കാണാതായതിന് ശേഷം രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസ് തന്നെ ചോദ്യംചെയ്യാനെത്തിയത്. ഭാര്യയെ നഷ്ടപ്പെട്ട താന്‍ ആ സമയത്ത് ഉന്മത്താവസ്ഥയിലായിരുന്നെന്നും ഭാര്യയെ കൊന്ന് പാകം ചെയ്തതായി നുണ പറയുകയായിരുന്നെന്നും വെയിന്‍സ് പറഞ്ഞു. താന്‍ ഭാര്യയെ അത്രമാത്രം സ്നേഹിക്കുന്നു എന്നും ഒരിക്കലും അവരെ കൊന്ന് പാകം ചെയ്തിട്ടില്ലെന്നും വെയില്‍സ് ജഡ്ജിയ്ക്ക് മുന്നില്‍ ആണയിട്ടു. 2009ലാണ് 49 കാരനായ വെയില്‍സിന്റെ 39 കാരിയായ ഭാര്യയെ കാണാതായത്. ഇക്കഴിഞ്ഞ സപ്തംബറിലാണ് വെയില്‍സ് ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് കോടതി കണ്ടെത്തിയത്. ഡേവിഡിന്റെ ഭാര്യ ഡോണിന്റെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഡേവിഡും ഭാര്യയും ചേര്‍ന്ന് നടത്തിവന്നിരുന്ന റെസ്റ്റോറന്റ് പൊളിച്ചുമാറ്റി ഡോണിന്റെ പാകം ചെയ്തെന്നു പറയുന്ന ശരീരഭാഗത്തിനായി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒരു പാറയില്‍ നിന്ന് വീണ് പരിക്കു പറ്റിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുമ്പോഴായിരുന്നു പോലീസ് തന്നെ ചോദ്യംചെയ്യാന്‍ എത്തിയതെന്നാണ് വെയില്‍സിന്റെ പുതിയ കഥ. എല്ലുകളൊടിഞ്ഞ് വീല്‍ചെയറില്‍ വിശ്രമിക്കുന്ന ആ സമയത്താണ് ഇത്തരത്തിലൊരു കഥ മെനഞ്ഞ് പോലീസിനോട് പറഞ്ഞത്. അപ്പോള്‍ തനിക്ക് ശരിയായ ബോധം ഉണ്ടായിരുന്നില്ലെന്നാണ് ഡേവിഡ് വെയിന്‍സ് അവകാശപ്പെടുന്നത്.
ഭാര്യയുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും അവരുടെ കയ്യും കാലും കെട്ടിയിട്ടതിന് ശേഷം താന്‍ ഉറങ്ങാന്‍ പോയെന്നും ഉണര്‍ന്നെത്തിയപ്പോള്‍ അവര്‍ മരിച്ചു കിടക്കുകയായിരുന്നു എന്നുമാണ് വെയിന്‍സ് മുമ്പ് പോലീസിന് നല്കിയ മൊഴി. തെളിവ് നശിപ്പിക്കാനായി നാല് ദിവസങ്ങളിലായി ഭാര്യയുടെ ശവ ശരീരം പാകം ചെയ്യുകയായിരുന്നെനും ഇയാള്‍ കുറ്റസമ്മതം നടത്തിയിരന്നു. അതേസമയം, ഭാര്യയെ കാണാതായതിന് ശേഷം രണ്ടാഴ്ച്ചക്കുള്ളില്‍ വെയിന്‍സ് പുതിയകൂട്ടുകാരിയെ കണ്ടെത്തുകയും അവര്‍ക്കൊപ്പം ജീവിക്കുകയായിരുന്നെന്നും ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: