ആലപ്പുഴ: സംസ്ഥാനത്ത് കയര്‍ മേഖലയുടെ വികസനത്തിനായി കയര്‍ ഉല്പാദിപ്പിക്കുന്ന ജില്ലകളില്‍ 16 പുതിയ ക്ലസ്റ്ററുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി കെ.എച്ച്. മുനിയപ്പ പറഞ്ഞു. ഇരുപത് കോടി രൂപ ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കും. 4 പുതിയ ക്ലസ്റ്ററുകള്‍ ആലപ്പുഴ ജില്ലയ്ക്കു മാത്രമായി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു. കയര്‍ ബോര്‍ഡിന്റെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ആലപ്പുഴയില്‍ നടക്കുന്ന കയര്‍ മിനി ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പന്ത്രണ്ടാം പദ്ധതി യില്‍ കയര്‍ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. ബോര്‍ഡ് വികസിപ്പിച്ചെടുത്ത അത്യാധുനിക കയര്‍പിരി യന്ത്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും കയര്‍ മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദയനീയമായി തുടരുകയാണെന്ന് അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കയര്‍മേഖലയിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കയര്ബോര്ഡുംകേന്ദ്ര ഗവണ്മെന്റും മുന്‍കൈ എടുക്കണം. തൊഴിലാളികളുടെ വേതനക്കാര്യത്തില് വ്യവസായികള്‍ ഉദാരസമീപനം കൈക്കൊളളണമെന്നും വേണുഗോപാല്‍ പറഞ്ഞു. ജി.സുധാകരന് എംഎല്‍എ, ആനത്തലവട്ടം ആനന്ദന്, നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ, കയര്‍ബോര്‍ഡ് വൈസ് ചെയര്മാന് അനില്മാധവന്, അംഗങ്ങളായ കല്യാണസുന്ദരം, സെക്രട്ടറി പി.എ.ജോസഫ്, കുമാരരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: