ന്യൂദല്‍ഹി: ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കറ്റുകള്‍ തികച്ചു. ഓസ്ട്രേലിയയുടെ ജെയിംസ് പാറ്റിന്‍സണാണ് ഓജയുടെ നൂറാം ഇര. 22 ടെസ്റ്റുകളില്‍ നിന്നാണ് ഓജ 100 വിക്കറ്റുകള്‍ തികച്ചത്. ഇതോടെ ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്നവരില് ഓജ മൂന്നാമതെത്തി.
20 ടെസ്റ്റുകളില്‍ നിന്ന് 100 തികച്ച പ്രസന്നയാണ് ഒന്നാമത്. 21 ടെസ്റ്റില്‍ 100 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുബ്ലെയാണ് രണ്ടാമത്. ഉപഭൂഖണ്ഡത്തില്‍ മാത്രം കളിച്ചാണ് ഓജ ഈ നേട്ടം കൈവരിച്ചതെന്ന പ്രത്യേകതയുമുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിന് ശേഷം മൂന്ന് വര്‍ഷവും 32 ദിവസവും മാത്രമെടുത്താണ് ഓജ ഈ നേട്ടത്തിലെത്തിയത്. സമയദൈര്‍ഘ്യത്തില്‍ ഓജ മറ്റ് രണ്ട് പേരെയും പിന്നിലാക്കുകയും ചെയ്തു. കുംബ്ലെ അഞ്ച് വര്‍ഷവും 70 ദിവസവും പ്രസന്ന ഏഴ് വര്‍ഷവും 22 ദിവസവും എടുത്താണ് ഈ നേട്ടം മറികടന്നത്.
ന്യൂസിലാന്‍ഡിനെതിരേയാണ് ഓജ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുളളത്. അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 25 വിക്കറ്റ് എന്നതാണ് ന്യൂസിലാന്‍ഡിനെതിരേ ഓജയുടെ റിക്കാര്‍ഡ്. ഇംഗ്ലണ്ടിനും വെസ്റ്റിന്ഡീസിനുമെതിരേയും ഓജ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമെതിരായ മത്സരങ്ങളില്‍ 20 വിക്കറ്റുകളാണ് ഓജ വീഴ്ത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: