അമന്: ജോര്‍ദാന്‍ സാമ്പത്തിക സഹായ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി 20 കോടി യുഎസ് ഡോളര്‍ സഹായം നല്‍കുമെന്ന് ഒബാമ ജോര്‍ദാന്‍ സന്ദര്‍ശന വേളയില്‍ വ്യക്തമാക്കി.
സിറിയയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അമേരിക്കയാണെന്നും അതിനാല്‍ തന്നെ ജോര്‍ദാന്‍ കൂടുതല്‍ സഹായം നല്കാന് ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഒബാമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അബ്ദുള്ള രാജാവ് രാജ്യത്ത് നടത്തുന്ന പരിഷ്കാരങ്ങളെ പ്രശംസിക്കാനും ഒബാമ മറന്നില്ല. സിറിയന്‍ കലാപവും ഇസ്രയേല്‍-പലസ്തീന് സമാധാശ്രമങ്ങളും അടക്കമുള്ള കാര്യങ്ങള്‍ ഒബാമ അബ്ദുള്ള രാജാവുമായി ചര്‍ച്ച നടത്തി. ജോര്‍ദാനിലേക്ക് പോകും മുമ്പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യൂഹുവുമായി ചര്‍ച്ച നടത്തിയിരുന്നു ഒബാമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: