വാഷിങ്ങ്ടണ്‍: പത്ത് ദശലക്ഷം ഇന്ത്യകാര് കുടിയേറിപാര്‍ക്കുവാന്‍ ആഗ്രഹിക്കുന്ന രാജ്യം അമേരിക്കയെന്ന് സര്‍വേ ഫലം. ഇതില്‍ 13 ശതമാനം പ്രായപൂര്‍ത്തിയായ യുവജനങ്ങളും കുടിയേറിപാര്‍ക്കുവാന്‍ താല്പര്യപ്പെടുന്ന രാജ്യവും അമേരിക്കതന്നെ.
154 രാജ്യങ്ങളിലെ ജനങ്ങളില്‍ നടത്തിയ അഭിപ്രായ സര്‍വേ ഫലത്തിലാണ് അമേരിക്ക ഒന്നാം സ്ഥാനത്ത് എത്തിയത്. 154 രാജ്യങ്ങളിലെ ജനങ്ങളിലെ 98ശതമാനം പ്രായപൂര്‍ത്തിയായ യുവജനങ്ങള്‍ സ്ഥിര താമസത്തിന് എറ്റവും അനുയോജ്യമായ രാജ്യം അമേരിക്കയെന്ന് വിലയിരുത്തിയപ്പോള്‍ രണ്ടാം സ്ഥാനത്ത് ബ്രിട്ടണ് എത്തി. 630 ദശലക്ഷം മില്യണ്‍ ജനങ്ങള്‍ അമേരിക്കയെ തെരഞ്ഞെടുത്തപ്പോള്‍ ബ്രീട്ടനെ 41 ദശലക്ഷം ജനങ്ങള്‍ അനുകൂലിച്ചു.
മൂന്നാം സ്ഥാനത്ത് കാനഡയും (37 ദശലക്ഷം), നാലാം സ്ഥാനത്ത് ഫ്രാന്‍സും എത്തി. ഇറാനിലെയും പാക്കിസ്ഥാനിലെയും ഭൂരിഭാഗം ജനങ്ങളും സ്ഥിരതാമസത്തിന് യുഎസ് മികച്ചതാണെന്ന് ആഭിപ്രായക്കാരാണ്. തൊഴില്‍ അവസരങ്ങളും ഉയര്‍ന്ന സാമ്പത്തിക നിലവാരവും ജീവിതസുരക്ഷിതത്വവുമാണ് അമേരിക്കയില്‍ സ്ഥിരതാമസത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയില്‍ 19 ദശലക്ഷംപേര്‍ യുഎസില്‍ സ്ഥിര താമസത്തിനാഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: