തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനിടയില്‍ അവര്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എസ്എഫ്ഐക്കാര്‍ക്കു നേരെയുണ്ടായ പോലീസ് മര്‍ദനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇ.പി.ജയരാജനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ അഞ്ഞൂറോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ പോലീസിന് നേരെ അക്രമം നടത്തുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പോലീസ് വലയം ഭേദിച്ച് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും സര്‍വകലാശാലയുടെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതോടെയാണ് പോലീസ് ലാത്തിചാര്‍ജ്ജും ടിയര്‍ഗ്യാസും പ്രയോഗിച്ചത്. തളിപറമ്പ് ഡിവൈഎസ്പി ഉള്‍പ്പെടെ 18 പോലീസുകാര്‍ക്ക് പരുക്കേറ്റു. ഒന്‍പത് വിദ്യാര്‍ഥികള്‍ക്കും മൂന്ന് വിദ്യാര്‍ഥിനികള്‍ക്കും പരുക്കുണ്ട്. ഇവര്‍ സഹകരണ ആശുപത്രിയിലും എകെജി ആശുപത്രിയിലും ചികിത്സയിലാണ്. സര്‍വകലാശാലയുടെ ഒരു കാറും സമരക്കാര്‍ കേടുവരുത്തി.
11 വര്‍ഷത്തിന് ശേഷമാണ് വിദ്യാര്‍ഥികളെ കാര്യമായി ബാധിക്കാത്ത വിധം സര്‍വകലാശാല ഫീസ് വര്‍ധിപ്പിച്ചത്. യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക ഞെരുക്കം കൂടി പരിഗണിച്ചാണിതെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന പോലീസ് അക്രമപരമ്പരകളുടെ തുടര്‍ച്ചയാണിതെന്ന് ഇ.പി.ജയരാജന് ആരോപിച്ചു. അക്കാദമിക് താല്പര്യം നോക്കാതെ രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി നിയോഗിച്ച സിന്‍ഡിക്കേറ്റ് ആണ് ഫീസ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്. ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം നിവേദനം നല്‍കുകയും സത്യഗ്രഹവും നിരാഹാരവും നടത്തിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍, വിദ്യാര്‍ഥികളെ പോലീസ് ഭീകരമായി മര്‍ദിച്ചു.
സ്വയംഭരണാവകാശമുള്ള സര്‍വകലാശാല ഫീസ് വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ട്രാഫിക്കിന് തടസമായത് കൊണ്ടാണ് സിഐടിയുവിന്റെ പ്രചാരണബോര്‍ഡുകള്‍ നീക്കിയത്. കീഴ്വഴക്കം ലംഘിച്ച് സിഐടിയു സമ്മേളനത്തിന് പോലീസ് മൈതാനം അനുവദിച്ചതെന്നും മന്ത്രി വിശദീകരിച്ചു. 700 ശതമാനം ഫീസ് വര്‍ധിപ്പിച്ചതിനെതിരെ സമാധാനപരമായി സമരം നടത്തിയവരെയാണ് പോലീസ് മൃഗീയമായി മര്‍ദിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഇക്കാര്യത്തില്‍ തെറ്റ് സമ്മതിച്ച് പരിഹാരനടപടികള്‍ സ്വീകരിക്കണമെന്നും വി.എസ്.ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: