ട്രിപ്പോളി: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മുന്‍ ലിബിയന്‍ ഏകാധിപതി മുവാമര്‍ ഗദ്ദാഫിയുടെ കുടുംബാംഗങ്ങളെ സംബന്ധിച്ച നിഗൂഢത തുടരുന്നു.
ഗദ്ദാഫിയുടെ വിധവ സഫിയ, മക്കളായ ഹാനിബാല്‍, മുഹമ്മദ്, അയിഷ എന്നിവര്‍ ഇപ്പോള്‍ എവിടെയാണെന്നതില്‍ ലിബിയന്‍ അധികൃതര്‍ക്ക് യാതൊരു ധാരണയുമില്ല. ഇവരെല്ലാം അള്ജീരിയയിലുണ്ടെന്നായിരുന്നു ഇതുവരെ കരുതപ്പെട്ടത്. എന്നാല്‍ സഫിയയും മക്കളും തങ്ങളുടെ രാജ്യംവിട്ടെന്ന് ലിബിയയിലെ അള്‍ജീരിയന്‍ സ്ഥാനപതി വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലെ സങ്കീര്‍ണതയുടെ ആഴം വര്‍ധിച്ചു. അയിഷയ്ക്കും ഹാനിബാല്‍ ഗദ്ദാഫിക്കുമെതിരെ ഇന്റര്‍പോള്‍ വാറന്റ് നിലവിലുണ്ട്. 2004 മുതല്‍ 2010വരെ സഫിയയും മൂന്നു മക്കളും ലിബിയയിലുണ്ടായിരുന്നു. 2011ല്‍ ഗദ്ദാഫി ഭരണത്തിന്റെ അന്ത്യ നാളുകളില്‍ അള്‍ജീരിയയില്‍ അഭയം പ്രാപിച്ചു. എന്നാല്‍ നാലുപേരും പിന്നീട് അവിടെ നിന്നു മുങ്ങിയതായി ചില തീവ്രവാദ ഗ്രൂപ്പുകളെ ഉദ്ധരിച്ച് കഴിഞ്ഞ നവംബറില്‍ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതിരുന്നു. എന്നാല്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. 2011 ഒക്റ്റോബറില്‍ പ്രക്ഷോഭകാരികള്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ പ്രവേശിച്ചതോടെയായിരുന്നു ഗദ്ദാഫി കുടുംബം ചിന്നിച്ചിതറിയത്. ഗദ്ദാഫിയുടെ പിന്‍ഗാമിയാകാന്‍ സാധ്യയുണ്ടായിരുന്ന മകന് സെയ്ഫ് അല്‍ ഇസ്ലാമിനെ വിമതര്‍ പിടികൂടി. സാദിയെന്നു പേരുള്ള മറ്റൊരു പുത്രന് നൈജറില്‍ അഭയം പ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: