ഇസ്ലാമാബാദ്: ക്രിമിനല്ക്കേസുകളില്പ്പെട്ട് ലണ്ടനില്‍ അഭയം പ്രാപിച്ചിരിക്കുന്ന മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന് പാക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതോടെ പാക്കിസ്ഥാനിലേക്കുള്ള മുഷറഫിന്റെ മടങ്ങിവരവിനുള്ള പാത തെളിഞ്ഞു.
മെയ് 11ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജ്യത്തെത്തുമെന്ന് മുഷറഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് ഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ മുഷറഫിനുവേണ്ടി മകള്‍ അയ്ല റാസയാണ് കറാച്ചി കോടതിയെ സമീപിച്ചത്.
1999ല്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത മുഷറഫ് 2008ല്‍ അധികാരം ഒഴിയുകയായിരുന്നു. ബേനസീര്‍ ഭൂട്ടോ വധവുമായി ബന്ധപ്പെട്ടതടക്കം മൂന്നു കേസുകള്‍ അദ്ദേഹത്തിന്റെപേരില്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: