ഇടുക്കി : ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 3 മാസങ്ങളിലായി 12 കോടി രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുള്ളതായി കൃഷി വകുപ്പ് സര്‍ക്കാരിനെ അറിയിച്ചു. പച്ചക്കറി ഉള്‍പ്പെടെ നാലായിരം ഹെക്ടര്‍ സ്ഥലത്തെ കൃഷികള്‍ പൂര്‍ണ്ണമായി നശിച്ചതായാണ് ജില്ലാ കൃഷി വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജില്ലയിലെ ഹൈറേഞ്ച് പ്രദദേശങ്ങളില് ഏപ്രില്‍, മാര്‍ച്ച് മാസങ്ങളിലായി വേനല്‍ മഴ ലഭിച്ചത് ഏറെ ആശ്വാസമായിട്ടുണ്ടെങ്കിലും കൃഷി നാശം സംഭവിച്ചത് ജില്ലയിലെ ഭക്ഷ്യ ഉല്‍പ്പാദനത്തേയും ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദനത്തേയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കടുത്ത വരള്‍ച്ച ജില്ലയെ പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചെറുകിട കര്‍ഷകരും കര്‍ഷക തൊഴിലാളികളും കടുത്ത ജീവിത പ്രശ്നങ്ങളേയാണ് നേരിടേണ്ടിവന്നിരിക്കുന്നത്. 12 വര്‍ഷത്തിനിടയില്‍ ഇടുക്കി ജില്ല നേരിടുന്ന ഏറ്റവും വലിയ വരള്‍ച്ചയാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്.
ജില്ലയില്‍ 3736.5 ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നാണ് കൃഷി വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതില്‍ 14 ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണ്ണമായും നശിച്ചു. ജില്ലയിലെ പ്രധാന പച്ചക്കറി ഉപ്പാദന കേന്ദ്രങ്ങളായ വട്ടവട, കാന്തല്ലൂര്‍ എന്നീ പ്രദേശങ്ങള്‍ അടക്കം 624 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി കൃഷികള്‍ക്കാണ് നാശം സംഭവിച്ചത്. വാഴ, ഏലം, കൊക്കോ, നെല്ല്, കരിമ്പ്, കാപ്പി എന്നീ വിളകളേയും വേനല്‍ കവര്‍ന്നെടുത്തു.
പച്ചക്കറി കൃഷികളുടെ നഷ്ടം 1.75 കോടി രൂപയാണ് കൃഷി വകുപ്പ് കണക്കായിരിക്കുന്നത്. 400 ഹെക്ടര്‍ സ്ഥലത്തെ വാഴകൃഷിയും 114 ഹെക്ടര്‍ സ്ഥലത്തെ കുരുമുളക് കൃഷിയും വേനലില്‍ കരിഞ്ഞു. 4.5 കോടി രൂപയാണ് കുരുമുളകിന്റെ നഷ്ടം. അഞ്ചേകാല്‍ കോടി രൂപയുടെ നഷ്ടമാണ് വാഴകൃഷിക്ക് കണക്കാക്കിയിരിക്കുന്നത്. 1480 ഹെക്ടറിലെ ഏലം കൃഷിയേയും 350 ഹെക്ടറിലെ കരിമ്പ് കൃഷിയേയും ഉണക്ക് ബാധിച്ചു.
ഇടുക്കി ജില്ലയിലെ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 450.525 ലക്ഷം രൂപ അടിയന്തിര സഹായമായി ലഭ്യമാക്കണമെന്നാണ് കൃഷി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: