ഉമാ പ്രേമന്: തൃശൂരുകാരിയായ ഉമ പ്രേമനെ വ്യത്യസ്തയാക്കിയത് അവരുടെ അനുഭവങ്ങളും ജീവിതവുമാണ്. അമ്മ ഉപേക്ഷിച്ചുപോയ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഒമ്പതുവയസുകാരി കൊച്ചുപെണ്‍കുട്ടിയില്‍ നിന്ന് ആയിരങ്ങളുടെ കണ്ണുനീരൊപ്പുന്ന ഉമാപ്രേമനെന്ന അസാധാരണവ്യക്തിയിലേക്ക് ഉമയെ വളര്‍ത്തിയതും അനുഭവങ്ങള്‍ തന്നെ. സാമൂഹികസേവനം ജീവിതചര്യയാക്കാന്‍ ആഗ്രഹിച്ചിട്ടും അച്ഛനെക്കാള്‍ പ്രായമുള്ള ഒരാളുടെ നാലാം ഭാര്യയാകേണ്ടി വന്നു. രോഗബാധിതനായി അദ്ദേഹം മരിക്കുമ്പോള്‍ ഉമ മനസ്സില്‍ ഉറപ്പിച്ചിരുന്നു രോഗമെന്തെന്ന് അറിയാതെ ചികിത്സ കിട്ടാതെ ഇനിയാരും മരിക്കാന്‍ ഇടവരരുതെന്ന്. ഭര്‍ത്താവ് മരിച്ചതോടെ വിവിധ രോഗങ്ങളെക്കുറിച്ചും ചികിത്സ ലഭിക്കുന്ന ആശുപത്രികളെക്കുറിച്ചും
ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങി. ശാന്തിമെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നആതുരസേവനകേന്ദ്രത്തിന്റെ സഹായത്തോടെ ഒന്നര ലക്ഷം ഡയാലിസിസ്, 20,000 ഹൃദയ ശസ്ത്രക്രിയകള്‍, 640 വൃക്ക മറ്റീവ്ക്കലുകളുമാണ് നടന്നിട്ടുള്ളത്. ഇതിനിടെ വൃക്കകള്‍ രണ്ടും തകരാറിലായി മരണം കാത്ത് കഴിഞ്ഞിരുന്ന ഒരാള്‍ക്ക് ഉമ തന്റെ ഒരു വൃക്കയും നല്കി. സി.എന്‍.എന്‍.ഐ.ബി.എന്‍ ദി റിയല്‍ഹീറോ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ ശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉമയിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: