ഡബ്ലിന്‍: വടക്കന്‍ അയര്‍ലന്‍ഡില്‍ മഞ്ഞു വീഴ്‌ച്ച രൂക്ഷമായി. മഞ്ഞ് വീഴ്‌ച്ചയും ശീതക്കാറ്റും കനത്തതോടെ രാജ്യത്തെ വൈദ്യുതി വിതരണം താറുമാറായി. ഏകദേശം 40,000 കുടുംബങ്ങള്‍ ഇരുട്ടിലാണെന്നാണ് വിവരം. വൈദ്യുതി വിതരണം പുന:സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.
ഇന്ന് മാത്രം വടക്കന്‍ അയര്‍ലന്‍ഡിലെ 70ഓളം സ്‌കൂളുകള്‍ അടച്ചു. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മഞ്ഞു വീഴ്‌ച്ചയില്‍ റെയില്‍-റോഡ് -വ്യോമ ഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. മെട്രോ സര്‍വീസുകള്‍ എല്ലാം തന്നെ വൈകിയാണ് ഓടുന്നത്. ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടിനേയും മഞ്ഞ് വീഴ്‌ച്ച ബാധിച്ചു.
രാവിലെ റണ്‍വേയിലെ മഞ്ഞ് നീക്കം ചെയ്താണ് സര്‍വ്വീസുകള്‍ ആരംഭിച്ചത്. എന്നാല്‍ സര്‍വ്വീസുകള്‍ ഒന്നും തന്നെ നിര്‍ത്തിവച്ചിട്ടില്ല. മഞ്ഞ് വീഴ്‌ച്ച തുടരുകയാണെങ്കില്‍ വിമാനസര്‍വ്വീസുകള്‍ റദ്ദ് ചെയ്യേണ്ടിവരുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. മഞ്ഞ് വീഴ്‌ച്ച ശനിയാഴ്‌ച്ചയും തുടരുമെന്ന് കാലാവസ്ഥ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: