സാന്‍ഫ്രാന്‍സിസ്ക്കോ: ലോകമെമ്പാടും സാമൂഹികാസ്വസ്ഥ്യം നേരിടുന്ന് സാഹചര്യത്തില്‍ ഓരോ മാസവും നൂറ് കോടിയിലധികം പേര് യൂടൂബ് സന്ദര്‍ശിക്കുന്നു. യൂടൂബ് ക്ലിപ്പുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നത് പൂച്ച കുട്ടികളുടെ വീഡിയോകളാണ്.
2005ല്‍ തുടങ്ങിയ യൂടൂബ് ഇന്ന് പടവുകള്‍ പിന്നിട്ടിരിക്കുന്നു. അതിന് പുതിയ മാനങ്ങളും വഴിതിരിവുകളും സംഭവിച്ചിരിക്കുന്നു. ഫെയ്സ്ബുക്ക് ആയിരം കോടി കടന്നതിന് അഞ്ച് മാസത്തിന് ശേഷം യൂടൂബും അത് ആവര്ത്തിച്ചിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയകളുടെ അവകാശം.
2006ല്‍ യൂടൂബിന്റെ സന്ദര്‍ശകര്‍ ഏകദേശം 50 ദശലക്ഷം ആയപ്പോഴായിരുന്നു ഗൂഗിള്‍ യൂടൂബിനെ 1.76 ബില്ല്യണ്‍ ഡോളറിന് സ്വന്തമാക്കുന്നത്. ഇന്ന് വീഡിയോസിനും പാട്ടുകള്‍ക്കും വേണ്ടി ലോകമെങ്ങും യൂടൂബിനെ ആശ്രയിക്കുന്നു.
2012ല്‍ 100ദശലക്ഷം ഡോളര്‍ മുടക്കി പുറത്തിറക്കിയ 96 ചാനലുകള്‍ യൂടൂബിന്റെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടി. ഇതിന് ഹോളിവുഡിലെ പ്രശസ്തരായ നിര്‍മാതാക്കളും സംവിധായകരും പങ്കാളികളായി.
സന്ദര്‍ശകരെ കൂട്ടാനായി ആ വര്‍ഷം 200 ദശലക്ഷം രൂപ കൂട്ി മുടക്കി. യുടൂബിന് ഇനിയും മുതല്‍ മടക്കിയാല്‍ നില മെച്ചപ്പെടുത്താനാകുമെന്ന് യൂടൂബിന്റെ വൈസ് പ്രസിഡന്റ റോബര്‍ട്ട് കിന്‍ക് പരയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: