ഇംഗ്ലണ്ട്: ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണ് പരിക്ക്. ന്യൂസിലന്‍ഡ് പര്യടനത്തിലെ കാല് മുട്ടിനേറ്റ പരിക്ക് മൂലം അദ്ദേഹത്തിന് എട്ട് ആഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച്ച തുടങ്ങുന്ന ഓക്ക്ലന്‍ഡ് ടെസ്റ്റും ഐപിഎല്ലും നഷ്ടപ്പെടും. പരിക്ക് മാറി ഫിറ്റ് നെസ് വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയുള്പ്പടെ ചാമ്പ്യന്‍സ് ട്രോഫി ആഷസ്സ് എന്നിവ നഷ്ടപ്പെടും.
പരിശോധനംയില് വലത് കാല്‍മുട്ടിന്റെ ചിരട്ടയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് യുകെയിലേക്ക് പോകും.
ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ പീറ്റേഴ്സണ് പകരക്കാരനായി ജോണിബെയര്സ്റ്റോയെ മധ്യനിരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: