വത്തിക്കാന്‍ സിറ്റി: ലക്ഷോപലക്ഷം വിശ്വാസികളെയും നിരവധി രാഷ്ട്രത്തലവന്മാരെയും സാക്ഷി നിര്‍ത്തി ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ സ്ഥാനത്ത് പോപ്പ് ഫ്രാന്‍സിസ് ഔദ്യോഗികമായി ചുമതലയേറ്റു. വത്തിക്കാനിലെ സെന്റ്. പീറ്റേഴ്സ് ചത്വരത്തിലാണ് പോപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.
കാസാ സാന്റാ മരിയയിലെ താത്കാലിക വസതിയില്‍ നിന്നും രാവിലെ 8.30ന് (വത്തിക്കാന്‍ സമയം) പോപ്പ് ഫ്രാന്‍സിസ് ചത്വരത്തിലെത്തിയതോടെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. തുറന്ന വാഹനത്തില്‍ ചത്വരത്തെ വലംവച്ച പോപ്പിന് വിശ്വാസി സമൂഹം ദീര്‍ഘായുസ് നേര്‍ന്നു. തുടര്‍ന്ന് സെന്റ.് പീറ്റേഴ്സ് ബസലിക്കയില്‍ പ്രവേശിച്ച പോപ്പ് സഭാ വസ്ത്രം ധരിച്ചു. പിന്നാലെ ആദ്യ ചുമതലകളിലൊന്നെന്ന നിലയില്‍ സെന്റ്.
പീറ്ററിന്റെ ശവകുടീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അധികാര ചിഹ്നങ്ങളായ മുക്കുവന്റെ മോതിരവും ആട്ടിന്കുഞ്ഞിന്റെ രോമങ്ങള്‍കൊണ്ടു നിര്‍മിച്ച മേലങ്കിയും അദ്ദേഹത്തെ അണിയിച്ചതോടെ സ്ഥാനാരോഹണ ചടങ്ങിലെ പ്രധാന കര്‍മങ്ങള്‍ പൂര്‍ണം.
ബെനഡിക്ട് പതിനാറാമന്‍ ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് മാര്‍ച്ച് 13നാണ് അര്‍ജന്റീനക്കാരനായ ബെര്‍ഗോഗ്ലിയോയെ പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുത്തത്. 1272 വര്‍ഷത്തിനുശേഷം യൂറോപ്പിനു പുറത്തു നിന്നുള്ള ആദ്യ മാര്‍പാപ്പ, ലാറ്റിനമേരിക്കയില്‍ നിന്നുള്ള പ്രഥമ പാപ്പ തുടങ്ങിയ പെരുമകളും ഇതോടെ ബെര്‍ഗോഗ്ലിയോക്ക് വന്നുചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: