ന്യൂയോര്‍ക്ക്: ഹിസ്റ്ററി ചാനലിലെ പുതിയ പരമ്പരയായ ദ ബൈബിളിലെ സാത്താന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി സാദൃശ്യം. സംഭവം സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നു.
ബൈബിളില്‍ സാത്താന്റെ വേഷം അവതരിപ്പിച്ച മെധി ഔ സാനിയും ഒബാമയും തമ്മിലുള്ള മുഖസാദൃശ്യമാണ് വിവാദകാരണം. വലതുപക്ഷ വാദി ഗ്ലെന്‍ ബെക്ക് അതു പൊതുജന ശ്രദ്ധയില്‍കൊണ്ടുവരുകയും ചെയ്തു. ഞായറാഴ്ച്ച സംപ്രേഷണം ചെയ്ത ദ ബൈബിളിലെ സാത്താനെക്കുറിച്ച് ചിന്തിക്കുന്നവര്‍ ആരായാലും അവര്‍ക്ക് ആ മനുഷ്യനെയേ (ഒബാമയെ) ഓര്‍മവരൂ, ബെക്ക് ട്വീറ്റ് ചെയ്തു.
എനിക്കു വാക്കുകളില്ല.. ഹിസ്റ്ററി ചാനലിലെ ബൈബിള്‍ കണ്ടപ്പോള്‍ സാത്താന് മറ്റാരെയെങ്കിലും പോലിരിക്കുന്നതു പോലെ തോന്നിയോ.. അങ്ങനെ പോകുന്നു മറ്റൊരു ട്വീറ്റ്. ബൈബിള്‍ പരമ്പര കണ്ടപ്പോള്‍ സാത്താന്റെ വേഷം ചെയ്തയാളുടെ മുഖം ഒബാമയുടേതിന് സമാനമാണെന്നു തോന്നി, മറ്റൊരാള്‍ ട്വിറ്ററില്‍ എഴുതി. അതേസമയം, വിഷയത്തില്‍ ചാനല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: