കൊച്ചി: അങ്കമാലിയിലെ ഗതാഗതകുരുക്കിന് പരിഹാരമായി റൗണ്ട് എബൗട്ടും വണ്‍വെ സമ്പ്രദായവും നടപ്പാക്കണമെന്ന് നിര്‍ദ്ദേശം. നിലവില്‍ അങ്കമാലി പട്ടണത്തിലെ 800 മീറ്റര്‍ ദൂരം കടക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയും ഗതാഗതസ്തംഭനം അനുഭവപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്‍ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ഫ്രാന്‍സിസ് ജെ പൈനാടത്ത് ബദല്‍ നിര്‍ദ്ദേശങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
നിലവില്‍ അങ്കമാലി പട്ടണത്തിന്റെ സമീപ പഞ്ചായത്തുകളില്‍നിന്ന് അഞ്ച് റോഡുകള്‍ വഴിയാണ് വാഹനങ്ങള്‍ അങ്കമാലി പട്ടണത്തിലെത്തുന്നത്.ദേശീയപാത 47ലേക്ക് കടക്കുന്നതിനായി ഈ റോഡുകളിലുടെ വരുന്ന വാഹനങ്ങള്‍ ക്രോസിംഗ് നടത്തുന്നതിനാലാണ് വലിയ ഗതാഗതസ്തംഭനം ഉണ്ടാവുന്നതെന്ന് ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടുന്നു.
ടി ബി ജംഗ്ഷന്, ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിലേക്ക് വാഹനങ്ങള്‍ വന്നുപോകുന്ന വാഹനകവാടം, നഗരമധ്യത്തിലെ സിഗ്നല്കവല, ബസിലിക്ക പള്ളികവല എന്നിവിടങ്ങളില്‍ ഇരുവശത്തേക്കും വാഹനങ്ങള്‍ മുറിച്ച് കടക്കുന്നത് ഒഴിവാക്കുക, ഈ കവലകളില്‍ വരുന്ന വാഹനങ്ങളുടെ ഗതാഗതം യു ടേണ്‍, റൗണ്ട് എബൗട്ട് എന്നിവ വഴി ഗതാഗത നിയന്ത്രണമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ക്രമപ്പെടുത്തുക, എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. നിലവിലെ കെ എസ് ആര് ടി സി സ്റ്റാന്റിന് സമീപത്തായി റൗണ്ട് എബൗട്ട് നിര്‍മ്മിക്കുന്നതിന് 10 മീറ്റര്‍ വിതിയുമുള്ള സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടിവരികയെന്നും നിര്‍മ്മാണ ജോലികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: