ഭക്തിയെക്കുറിച്ചെഴുതിയ ദാര്ശനികന്മാര് അതിനെ ഈശ്വരനോടുള്ള പരമപ്രേമമെന്ന് നിര്‍വ്വചിച്ചിട്ടുണ്ട്. ഒരുവന് എന്തിന് ഈശ്വരനെ പ്രേമിക്കണം? ഇതാണ് പരിഹരിക്കേണ്ട പ്രശ്നം. അത് മനസ്സിലാക്കുംവരെ രണ്ടു ജീവിതദര്ശനങ്ങളുണ്ട്. ഏത് രാജ്യത്തുമുള്ള ഏതെങ്കിലുമൊരു മതമുള്ള ഒരുവനറിയാം, താനൊരു ശരീരവും ആത്മാവും കൂടിയാണെന്ന്. പക്ഷേ മനുഷ്യജീവിതത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം വലിയൊരളവ് അന്തരമുണ്ട്.
പടിഞ്ഞാറന്‍ നാടുകളില്‍, ആളുകള്‍ നിയമേന, മനുഷ്യന്റെ ശരീരഭാവത്തില്‍ കൂടുതല്‍ ഊന്നുന്നു. ഭാരതത്തില്‍ ഭക്തിയെക്കുറിച്ചെഴുതിയ ദാര്ശനികന്മാര് മനുഷ്യന്റെ ആത്മവശത്താണ് ഊന്നിയത്. ഈ അന്തരം പൗരസ്ത്യപാശ്ചാത്യജനതകള്ക്ക് നിദര്ശനഭൂതമാണെന്നും തോന്നുന്നു. സാമാന്യഭാഷയില്പോലും അങ്ങനെയാണ്. ഇംഗ്ലണ്ടില്‍ മരണത്തെപ്പറ്റി പറയുമ്പോള്‍ മനുഷ്യന് തന്റെ ആത്മാവിനെ ഉപേക്ഷിച്ചു എന്ന് പ്രസ്താവിക്കും. ഭാരതത്തില്‍ മനുഷ്യന് തന്റെ ദേഹം ഉപേക്ഷിച്ചെന്നും. ഒരാശയം: മനുഷ്യന് ശരീരമാണ്, അവനൊരു ആത്മാവുണ്ട്. മറ്റേത് : മനുഷ്യന് ആത്മാവ്, അവനൊരുശരീരമുണ്ട്. ഇതില്‍നിന്ന് കൂടുതല്‍ സങ്കീര്‍ണങ്ങളായ പ്രശ്നങ്ങളുദിക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: