ഇന്‍ഡ്യന്‍ വെല്‍സ്/കാലിഫോര്‍ണിയ: മിയാമില്‍ ഇത്തവണ കൊടുങ്കാറ്റ് വീശില്ല. ഇന്‍ഡ്യന്‍ വെല്‍സ് ടെന്നീസ് മാസ്റ്റേഴ്സ് കിരീടം നേടിയ റാഫേല്‍ നദാല്‍ മിയാമി മാസ്റ്റേഴ്സില്നിന്നും പിന്മാറി.
പരിക്കില്‍ നിന്നും മുക്തമായാണ് നദാല്‍ കളികളത്തിലിറങ്ങിയത്. എന്നാല്‍ കാല്‍മുട്ടിനു വിശ്രമം വേണമെന്ന ഡോക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് മിയാമി മാസ്റ്റേഴ്സില്‍ നിന്നും പിന്മാറിയത്.
മിയാമി മാസ്റ്റേഴ്സില്‍ നിന്നും പിന്മാറുകയാണെന്ന് ഔദ്യോഗികമായി നദാല്‍ ഞായറാഴ്ച്ച വ്യക്തമാക്കി. ഇന്‍ഡ്യന്‍ വെല്‍സ് ടെന്നീസില്‍ അര്ജന്റീനക്കാരന് യുവാന്‍ ഡെല്‍ പോട്രോയെ (4-6, 6-3, 6-4) എന്നി സെറ്റുകളില്‍ നടന്ന ശക്തമായ മത്സരങ്ങള്‍ക്കൊടുവിലാണ് നദാല്‍ പരാജയപ്പെടുത്തിയത്.
ഇടതുകാല് മുട്ടിനുണ്ടായ വേദനയെ തുടര്‍ന്ന് ഏഴു മാസത്തോളം ചികില്‍സയിലായിരുന്നു നദാല്‍. കാല്‍മുട്ടിനെ അലട്ടിയിരുന്ന പരുക്കിന് നിന്നും മുക്തനായി നാലു ടൂര്‍ണമെന്റുകള്‍ കളിച്ചു.
എല്ലാ മത്സരങ്ങളിലും ഫൈനലിലെത്തുകയും മൂന്ന് മത്സരങ്ങളില്‍ കിരീടം നേടുകയും ചെയ്തു. യുറോപ്പിയന്‍ ക്ലേകോര്‍ട്ട് സീസണ് കേപ്പ്ട്, ഫഞ്ച് ഓപ്പണ്സിലും കളിക്കുവാനായി താനിക്ക് വിശ്രമം ആവശ്യമാണെന്നും അതിനാല്‍ മിയാമില്‍ കളിക്കാന്‍ സാധിക്കത്തതില്‍ ദു:ഖമുണ്ടെന്നും സംഘാടകരോടും ആരാധകരോടുമായി നദാല്‍ പറഞ്ഞു.
ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് താന്‍ വിശ്രമത്തിനായി നാട്ടില്‍ പോകുന്നതെന്നും ശരിയായ രിതിയിലുള്ള പരിശീലനം കൊണ്ട് ശരീരത്തെ മത്സരത്തിനു സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു.
സംഘാടകരെല്ലാം നിരാശയിലാണെന്നും അടുത്ത വര്‍ഷത്തെ മിയാമി ടൂര്‍ണമെന്റെില്‍ കളിക്കാനിടയുണ്ടാകട്ടെയെന്നും മിയാമി ടൂര്‍ണമെന്റിന്റെ ഡയറക്ടറായ അഡാം ബരീറ്റ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: