ബ്രിട്ടണ്‍: അധുനിക ലോകത്തന് ഇന്റര്‍നെറ്റ് യുഗമെന്ന പര്യായം സൃഷ്ടിക്കുന്നതില്‍ ആധാരമായ അഞ്ച് പേര്‍ക്ക് പ്രഥമ ക്യൂന്‍ എലിസബത്ത് ഫോര്‍ എന്‍ജിനിയറിംഗ് പുരസ്‌ക്കാരം. എന്‍ജിനിയറിംഗ് വിഭാഗത്തിലെ നോബല്‍ പുരസ്‌ക്കാരമെന്നാണ് ക്യൂന്‍ എലിസബത്ത് പുരസ്കാരം അറിയപ്പെടുന്നത്.
ഒരു ദശലക്ഷം ഡോളറാണ് പുരസ്‌ക്കാരമായി ലഭിക്കുന്ന തുക. ലോകമെമ്പാടും ഇന്റര്‍നെറ്റ് പ്രതിഭാസം സൃഷ്ടിക്കുന്നതിന് കാരണ ഭൂതനായ കണ്ടുപിടുത്തക്കാരന്‍ സര്‍ ടിം ബര്‍ണേഴ്‌സ്-ലീക്ക് ജൂണില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. ഇദ്ദേഹത്തിന്റെ നേതൃത്വത്തിവല്‍ 1980 കളുടെ അവസാനം നടന്ന പ്രവര്‍ത്തനങ്ങളാണ്, വേള്‍ഡ് വൈഡ് വെബ്ബ് (www) രൂപപ്പെടുത്തിയത്.
കണ്ടുപിടുത്തത്തില്‍ പങ്കാളികളായ മാര്‍ക്ക് ആന്‍ഡ്രീസന്‍, ബോബ് കാഹന്‍, വിന്റ് സെര്‍ഫ്, ലൂയിസ് പുസിന്‍ എന്നിവര്‍ക്കും പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും. ഇന്റര്‍നെറ്റിനെ ജനകീയമാക്കിയതില്‍ വലിയ പങ്ക് വഹിച്ചത് ‘മൊസൈക്’ എന്ന ബ്രൗസറിന്റെ രംഗപ്രവേശമാണ്. ആദ്യത്തെ ജനകീയ ബ്രൗസറായ മൊസൈക് വികസിപ്പിച്ചതിനാണ് മാര്‍ക് ആന്‍ഡ്രീസന് പുരസ്‌ക്കാരം ലഭിക്കുന്നത്.
ഡേറ്റ എങ്ങനെ കൈമാറ്റം ചെയ്യാമെന്ന ആശയത്തിലൂടെയാണ് ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമാകുന്നത്. അതിന് വഴിവച്ചത് ബോബ് കാഹന്റെയും വിന്റ് സെര്‍ഫ് ടിസിപി,ഐപി പ്രോട്ടോക്കോളുകളാണ്. ഇന്റര്‍നെറ്റിലൂടെ അയയ്‌ക്കപ്പെടുന്ന ഡേറ്റ ലക്ഷ്യത്തിലെത്തുന്നതിന് വേണ്ടി ശരിയായി ലേബല്‍ ചെയ്യാനുള്ള സംവിധാനം കണ്ടെത്തിയതിനാണ് ലൂയിസ് പൗസിന് പുരസ്‌ക്കാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: