മൊഹാലി: ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫി ടെസ്റ്റിന്റെ മൂന്നാം മംത്സരത്തില് ഇന്ത്യക്ക് ഓസ്ട്രേലിയക്ക് മേല്‍ ആധികാരികമായ വിജയം. കംഗാരുക്കളെ ആറ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തു വിട്ടത്. ഇതോടെ നാലു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലാണ്.
ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ശിഖര്‍ ധവാനാണ് കളിയിലെ കേമന്‍. 187 റണ്‍സാണ് ധവാന് ആദ്യ ഇന്നിംഗ്സില്‍ അടിച്ചു കൂട്ടിയത്. സ്കോര്‍: ഒസ്ട്രേലിയ: 403, 203; ഇന്ത്യ: 499, 4ന് 136.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയില്‍ രമ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ 223 റണ്‍സില്‍ എല്ലാവരും പുറത്തായി. ഫിലിപ് ജോയല്‍ ഹഗ്ഗ്സിന്റെ(69) മികച്ച പ്രകടനമാണ് ഓസ്ട്രേലിയയെ മാന്യമായ സ്കോറിലെത്താന്‍ സഹായിച്ചത്.
അശ്വിന്റെ പന്തില്‍ ആറാമനായി ഹഗ്സ്സ് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുമ്പോള്‍ ഓസ്ട്രേലിയയുടെ സ്ക്കോര്‍ 123 ആയിരുന്നു.
ഒന്നാം ഇന്നിംഗ്സില്‍ പൂജ്യനായി മടങ്ങിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന്(18) ഇത്തവണയും കാര്യമായ സംഭാവനകള്‍ നല്കാന് കഴിഞ്ഞില്ല.
ജഡേജയാണ് ക്ലാര്‍ക്കിന് വിക്കറ്റ് സ്വന്തമാക്കിയത്. ഹഗ്ഗ്സിന് ശേഷം ബ്രാഡ് ഹാഡിനും(30) വാലറ്റത്തില്‍ മിച്ചല്സ്റ്റാര്ക്കിനും(35) മാത്രമാണ് ഓസ്ട്രേലിയക്ക് വേണ്ടി അല്‍പ്പമെങ്കിലും ചെറുത്തു നില്ക്കാന് ശ്രമിച്ചത്. ജഡേജ തന്നെയാണ് ഇരുവരുടേയും വിക്കറ്റ് സ്വന്തമാക്കിയത്.
134 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 33.3 ഓവറില്‍ ലക്ഷ്യം കണ്ടു. മുരളി വിജയും(26) ചേതേശ്വര്‍ പൂജാരയും(28) മികച്ച തുടക്കം നല്കി. പിന്നീട് വന്ന കോഹ്ലിയും(34) സച്ചിനും(21) പുറത്തായതിന് ശേഷം ധോണിയും(18*) ജഡേജയും(8) ചേര്‍ന്ന് അനായാസം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: