പള്ളുരുത്തി: കേരള സംസ്ഥാനം പൗള്‍ട്രി കോര്പ്പറേഷന് സംസ്ഥാനസര്‍ക്കാരിന്റെ ധനസഹായത്തോടെ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതി കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് സ്കൂള്‍ പൗള്‍ട്രി ക്ലബ്ബിന്റെ ഉദ്ഘാടനവും കോഴിവിതരണവും കുമ്പളങ്ങി ഒ.എല്‍.എഫ്.ജി.എച്ച്.എസ് ല്‍ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് നിര്‍വ്വഹിച്ചു. എം.എല്‍എ ഡോമിനിക് പ്രസന്റേഷന് അദ്ധ്യക്ഷത വഹിക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.സുധാംബിക, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ പ്രദീപ് , കെ പത്മകുമാര്‍, അനി എസ്.എസ് ദാസ് എന്നിവര്‍ സംബന്ധിച്ചു. കുമ്പളങ്ങി ഗ്രാമത്തിലെ സെന്റ് പീറ്റേഴ്സ് സ്കൂള്‍, ഒ.എല്‍.എഫ്.ജി.എച്ച്.എസ്, കുമ്പളങ്ങി ഗവ.സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി 1200 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കോഴികുഞ്ഞുങ്ങള്‍ നല്‍കും. ഒരു കുട്ടിക്ക് മൂന്ന് കോഴികുഞ്ഞ് ,മൂന്ന് കിലോഗ്രം തീറ്റ, വാക്സിനേഷന് ഉള്‍പ്പെടെ 500 രൂപയുടെ കിറ്റാണ് വിതരണം ചെയ്യുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള ഗുണനിലവാരമില്ലാത്ത മുട്ടകള്‍ കഴിച്ച് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: